Flash News

ക്യാന്‍സറിനെ തുരത്താന്‍ സ്വര്‍ണ്ണം കൊണ്ടൊരു നാനോ ടെക്നോളജി

October 27, 2016

img-20161027-wa0161

ന്യൂയോര്‍ക്ക്: അതിസൂക്ഷ്മമായ സ്വര്‍ണ്ണ പദാര്‍ത്ഥങ്ങള്‍ക്ക് (ഗോള്‍ഡ് നാനോപാര്‍റ്റിക്ലസ്) പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ പടരുന്നത് തടയാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ വംശജരടങ്ങുന്ന ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍.
നാലു വര്‍ഷത്തോളമായി കോശങ്ങളിലും, എലികളിലും നടത്തിയ പരീക്ഷണങ്ങളാലാണ് ഇത് തെളിയിച്ചിരിക്കുന്നത്.

ഒക്ലഹോമ യൂണിവേഴ്സിറ്റി, മൗണ്ട് സിനായ് മെഡിസിന്‍, മായോ ക്ലിനിക്, മിസോറി യൂണിവേഴ്സിറ്റി തുടങ്ങിയ മികച്ച അക്കാഡമിക് ഗവേഷണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന പതിനഞ്ചോളം ശാസ്ത്രജ്ഞര്‍ ചേർന്നനാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്.

തീര്‍ത്തും സൂക്ഷ്മമായ സ്വര്‍ണ്ണ പദാര്‍ത്ഥങ്ങള്‍ നിലവിലുള്ള ഒരു മരുന്നുകള്‍ക്കും കടന്നു ചെല്ലാന്‍ പറ്റാത്ത ഘരകോശങ്ങളെ വിഭജിക്കാനും ക്യാന്‍സര്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാനും സാധിച്ചതായി കണ്ടുപിടിച്ചിരിക്കുന്നു. ആയുര്‍വേദങ്ങളിലും, ആള്‍ട്ടര്‍നേറ്റീവ് മെഡിസിനിലെ സ്വര്‍ണ്ണം വെള്ളി മുതലായ ലോഹങ്ങള്‍ക്കു രോഗങ്ങളെ ചെറുക്കാന്‍ കഴിവുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ഇതാദ്യമായാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സറിന് ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിച്ചിരിക്കുന്നത്.

പരീക്ഷണത്തിനു വിധേയമാക്കപ്പെട്ട എലികളിലൊന്നും ടോക്സിസിറ്റി കണ്ടെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ബയോഇന്‍ഫോര്‍മാറ്റിക്സ്, ബയോടെക്നോളജി, ബയോകെമിസ്‌ട്രി, നാനോ ടെക്നോളജി, നാനോ മെഡിസിന്‍, മെഡിസിനല്‍ കെമിസ്ട്രി തുടങ്ങിയ നൂതന ശാസ്ത്ര രീതികള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയിക്കുന്നത്. മലയാളിയും കേരളത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ സര്‍‌വ്വകലാശാലകളിലെ മുന്‍ വിദ്യാര്‍ത്ഥിയുമായ ഡോ. ഷമീര്‍ ഖാദര്‍ ആണ് ബയോഇന്‍ഫോര്‍മാറ്റിക്സ് അനാലിസിസ് നടത്തിയത്.

തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ ആണ് ഡോ. ഷമീര്‍ ഖാദറിന്റെ സ്വദേശം. കുന്നംകുളം ബഥനി ഹൈസ്കൂള്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്, MACFAST – തിരുവല്ല, NCBS-TIFR ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2010 മുതല്‍ മായോ ക്ക്ലിനിക്കിലും തുടര്‍ന്ന് 2014 മുതല്‍ ന്യൂയോര്‍ക്കില്‍ മൗണ്ട് സിനായ് മെഡിക്കൽ സെന്ററില്‍ സീനിയര്‍ സയന്റിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ പദവികളില്‍ സേവനമനുഷ്ഠിക്കുന്നു.

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിയുടെ ACS നാനോ എന്ന സയന്റിഫിക് ജേര്‍ണലില്‍ കണ്ടുപിടിത്തം വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത് ഈ ലിങ്കില്‍ ലഭ്യമാണ്: http://pubs.acs.org/doi/abs/10.1021/acsnano.6b02231.

തീര്‍ത്തും അപകടകാരിയായ ക്യാന്‍സറാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. അസുഖം കണ്ടെത്താനുള്ള താമസവും ഫലപ്രദമായ ചികിത്സാരീതികളുടെ അഭാവവും കാരണം രോഗികള്‍ പെട്ടന്നു മരണപ്പെടാന്‍ സാധ്യതയുള്ള അര്‍ബുദങ്ങളില്‍ ഒന്നാണ്. അമേരിക്കയിലെ ആപ്പിള്‍ കമ്പ്യൂട്ടറിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്സിന് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ സ്ഥീരീകരിക്കപ്പെട്ടിരുന്നു. ഗോള്‍ഡ് നാനോ പാര്‍ട്ടിക്കിള്‍സുകൊണ്ട് ഈ ക്യാന്‍സറിനെ തുരത്താം എന്നത് പാശ്ചാത്യ മാധ്യമങ്ങള്‍ വളരെ പ്രത്യാശയോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: യു.എ. നസീര്‍, ന്യൂയോര്‍ക്ക്

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top