Flash News

“ഞാന്‍ പൂഞ്ഞാറുകാരന്‍ പി.സി. ജോര്‍ജ് എം.എല്‍.എ.”; പി.സി. ജോര്‍ജ് ലണ്ടനിലും പൂഞ്ഞാറുകാരന്‍ തന്നെ

October 28, 2016

southlive_2016-10_59d48276-ad92-4859-aec3-61c9395836f4_pc-georgeമലയാളികള്‍ ലോകത്തെവിടെ ചെന്നാലും തന്റെ ‘ഐഡന്റിറ്റി’ പുറത്തു കാണിക്കാന്‍ മടിക്കാത്തവരാണ്. ഒരു ഔദ്യോഗിക പദവിയും അല്പം തലക്കനവുമുണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട. അപ്പോള്‍ സാക്ഷാല്‍ പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജിന്റെ കാര്യം പറയേണ്ടതില്ലല്ലൊ. ബ്രിട്ടന്‍ സന്ദര്‍ശനത്തിലാണ് അദ്ദേഹമിപ്പോള്‍. ജോര്‍ജിനെ സ്വീകരിക്കാന്‍ മലയാളികള്‍ മത്സരിക്കുകയാണ്. വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയില്‍ എല്ലാ തരത്തിലും കേരളത്തിലെ പതിവ് തുടരാന്‍ ആഗ്രഹിക്കുകയാണ് ജോര്‍ജ്. അതുകൊണ്ടുതന്നെ യാത്ര ബ്രിട്ടീഷ് രജിസ്ട്രേഷനിലുള്ള കാറിലാണെങ്കിലും പൂഞ്ഞാര്‍ എംഎല്‍എ, പിസി ജോര്‍ജ് എന്ന ബോര്‍ഡ് വെക്കാന്‍ അദ്ദേഹം മറന്നിട്ടില്ല. കാറിലുള്ളത് താന്‍ ആണെന്ന് മലയാളികളെ അറിയിക്കാനാണ് ഇത്തരത്തിലൊരു ബോര്‍ഡെന്നാണ് അദേഹത്തിന്‍റെ ഭാഷ്യം. കേരളത്തിലെ നെയിം പ്ലേറ്റ് കൊണ്ടുപോകാതിരുന്നത് ഭാഗ്യമെന്ന് അടക്കം പറയുന്നവരുമുണ്ട്.

ജനപക്ഷം യു.കെയുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പി.സി ജോർജ് ലണ്ടനിലെത്തിയിരിക്കുന്നത്. പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ്’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജോര്‍ജിന്‍റെ എംഎല്‍എ ബോര്‍ഡ് വെച്ച കാറിന്‍റെ ചിത്രം പുറത്തുവന്നിരിക്കുന്നത്. ‘ആശാന്‍ ലണ്ടന്‍ കളം കൈയിലാക്കി’ എന്ന തലക്കെട്ടോടെയുള്ള ചിത്രത്തിനൊപ്പം ജോര്‍ജിന്‍റെ വിവിധ സ്‌റ്റൈലിലുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജോര്‍ജ് ലണ്ടനിലെ ഹോട്ടലിലൂടെ നടന്നുവരുന്ന വീഡിയോയും ഫെയ്സ്ബുക്ക് പേജില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 21ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ജോര്‍ജിനെ പ്രവാസി ജനപക്ഷ സാരഥികളാണ് സ്വീകരിച്ചിരുന്നത്. ഈ മാസം 29 വരെ ജോര്‍ജ് ലണ്ടന്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍ തുടങ്ങി പത്ത് നഗരങ്ങളിലെ വേദികളില്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. അതിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍എ എന്ന ബോര്‍ഡ് വച്ച വണ്ടിയുമായി ബ്രിട്ടനിലെ തെരുവോരങ്ങളില്‍ ജോര്‍ജ് ശ്രദ്ധ പിടിച്ച് പറ്റുന്നത്. നിരവധി പൂഞ്ഞാര്‍ പാലാ അച്ചായന്മാരുടെ സാന്നിധ്യമുള്ള സ്ഥലമാണ് ലിവര്‍പൂള്‍ , ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങള്‍. ഇവിടെയും ജോര്‍ജിന് താരപരിവേഷമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഫേസ്ബുക്കിലാണ് ജോർജ് തന്‍റെ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top