Flash News

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഹില്ലരിക്ക് കൂട്ടിന് പ്രഥമ വനിത മിഷാല്‍ ഒബാമയുമെത്തി

October 28, 2016

untitledവാഷിംഗ്ടണ്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുന്നു. ഡെമോക്രാറ്റിക്പാര്‍ട്ടി അണികള്‍ക്ക് ആവേശമായി കഴിഞ്ഞ ദിവസം ഹിലരിയുടെ പ്രചാരണത്തിന് മിഷാല്‍ ഒബാമ എത്തി. ഇതാദ്യമായാണ് ഹിലരിയുടെ പ്രചാരണത്തിനായി അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ എത്തുന്നത്.

തെരഞ്ഞെടുപ്പില്‍ കനത്ത മത്സരം നടക്കുന്ന നോര്‍ത്ത് കരേലിനെ സ്റ്റേറ്റിലാണ് മിഷേല്‍ പ്രചാരണത്തിനെത്തിയത്. തെരഞ്ഞെടുപ്പിന് വിശ്വാസ്യത ഇല്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ഇതില്‍ വീണു പോകരുതെന്നും മിഷേല്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഹിലരി തന്റെ അടുത്ത സുഹൃത്താണ്, ഹിലരി രാജ്യത്തിന് വേണ്ടി ചെയ്യാന്‍ പോകുന്ന കാര്യങ്ങളില്‍ വിശ്വാസമുണ്ടെന്ന് മിഷേല്‍ പറഞ്ഞു.

ഒബാമക്കും മിഷേല്‍ ഒബാമക്കും നന്ദി പറഞ്ഞു കൊണ്ടായിരുന്നു ഹിലരി ക്ലിന്റന്റെ പ്രസംഗം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top