Flash News

സോളാര്‍ കേസ് വിധി: താന്‍ പണം ആവശ്യപ്പെട്ടെന്നോ വാങ്ങിയെന്നോ പറയുന്നില്ല; നിരപാരാധിത്വം തെളിയിക്കാന്‍ നിയമ നടപടിയെടുക്കും: ഉമ്മന്‍ ചാണ്ടി

October 28, 2016

oommenതിരുവനന്തപുരം: സോളര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി . ദുബൈയില്‍ ആയിരുന്നതിനാലാണ് നേരിട്ടുള്ള പ്രതികരണം വൈകിയത്.

പരാതിക്കാരനായ കുരുവിളയുടെ മുന്‍ പരാതികളിലും എഫ്.ഐ.ആറിലും തന്‍െറ പേരില്‍ ചിലര്‍ കബളിപ്പിച്ചുവെന്നല്ലാതെ തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. താന്‍ പണം ആവശ്യപ്പെട്ടെന്നോ വാങ്ങിയെന്നോ പറയുന്നില്ല.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് കുരുവിള പരാതി നല്‍കിയപ്പോള്‍തന്നെ അന്വേഷണത്തിന് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതികളുമായി കുരുവിളയ്ക്ക് അതിനു മുമ്പും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സോളാര്‍ പാനലിന് സാങ്കേതിക വിദ്യയും സബ്സിഡിയും വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയെന്ന പരാതിയില്‍ അഞ്ചാം പ്രതി ഉമ്മന്‍ ചാണ്ടി അടക്കം ആറു പ്രതികളും ചേര്‍ന്ന് 1.6 കോടി ആറു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കഴിഞ്ഞയാഴ്ച ബംഗളൂരു കോടതി വിധിച്ചത്.

ആദ്യതവണ സമന്‍സ് അയച്ചിരുന്നതായി കോടതി പറയുന്നുണ്ടെങ്കിലും അതു കിട്ടിയിട്ടില്ല. രണ്ടാമത്തെ സമന്‍സ് ഏപ്രില്‍ 24ന് ലഭിക്കുകയും തൊട്ടുത്ത ദിവസം അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിരുന്നു. ജൂണ്‍ 30ന് കേസ് പരിഗണനക്ക് വന്നപ്പോള്‍ സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല. മറ്റു പ്രതികള്‍ സമന്‍സ് കൈപ്പറ്റാത്തതിന്‍െറ പേരില്‍ എല്ലാ പ്രതികളെയും എക്സ്പാര്‍ട്ടിയാക്കി വിധി പറയുകയായിരുന്നു.

2016 ഏപ്രില്‍ 24ന് സമന്‍സ് ലഭിച്ചിട്ടും ഏപ്രില്‍ 29ന് നല്‍കിയ നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ അക്കാര്യം മറച്ചുവെച്ചത് സിവില്‍ കേസായതിനാലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top