- Malayalam Daily News - http://www.malayalamdailynews.com -

‘അഫ്ഗാന്‍ യുദ്ധത്തിലെ മൊണാലിസ’ എന്ന് പേരുകേട്ട ഷര്‍ബത് ഗുല ജയില്‍ മോചിതയാകും

afghan_girl_national_geographic_cover_june_1985പെഷാവര്‍: നാഷനല്‍ ജിയോഗ്രഫി മാസികയുടെ കവര്‍ ചിത്രമായി വന്നു ചരിത്രത്തിലിടം നേടിയ പച്ചക്കണ്ണുകളുള്ള ‘അഫ്ഗാന്‍ ഗേള്‍’ഷര്‍ബത് ഗുലയെ പാക്കിസ്ഥാന്‍ വിട്ടയയ്ക്കും.

വ്യാജ തിരിച്ചറിയല്‍ രേഖകളുമായി അനധികൃതമായി താമസിച്ചു എന്ന കുറ്റത്തിനു പാക് ജയിലില്‍ കഴിയുന്ന ഷര്‍ബത് ഗുലയെ ഉടന്‍ വിട്ടയയ്ക്കുമെന്ന് പാക്ക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാനാണ് അറിയിച്ചത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഷര്‍ബത്തിനെ വിട്ടയയ്ക്കാനുള്ള നടപടികള്‍ തുടങ്ങുന്നത്. ആദ്യം അവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള നടപടികള്‍ ചെയ്യും. എങ്കില്‍ മാത്രമേ അവര്‍ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയൂ. ഷര്‍ബത്തിനുമേലുള്ള കുറ്റങ്ങള്‍ പൂര്‍ണമായും നീക്കുകയാണെങ്കില്‍ അവരെ നാടു കടത്തുകയോ പാക്കിസ്ഥാന്‍ വിട്ടുപോകാന്‍ താല്‍ക്കാലിക വിസ അനുവദിക്കുകയോ ചെയ്യും. അവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. അവരാണ് യഥാര്‍ഥ കുറ്റവാളികളെന്നും അവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും അലി ഖാന്‍ പറഞ്ഞു.

തനിക്കും കുട്ടികള്‍ക്കും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചു എന്ന കുറ്റത്തിനു പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ നിയമം അനുസരിച്ചാണ് ഷര്‍ബത്തിനെ അറസ്റ്റ് ചെയ്തത്. ഷര്‍ബത് ബീബി എന്ന പേരില്‍ 2014 ഏപ്രിലിലാണ് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരിക്കുന്നത്.

1985 ല്‍ നാഷണല്‍ ജിയോഗ്രഫി മാസികയുടെ കവര്‍ ചിത്രമായതോടെയാണ് ഷര്‍ബത് ഗുല ലോകശ്രദ്ധ നേടിയത്. ആ ചിത്രം അഫ്ഗാന്‍ അഭയാര്‍ഥികളുടെ പ്രതീകമായി മാറി. പ്രശസ്ത ഫൊട്ടോഗ്രഫര്‍ സ്റ്റീവ് മാക്കുറി 1984ല്‍ പെഷാവറിന്റെ കോണിലുള്ള നിസാര്‍ ഭാഗ് അഭയാര്‍ഥി ക്യാംപില്‍ ഷര്‍ബത് ഗുലയെ കണ്ടുമുട്ടുമ്പോള്‍ അവള്‍ക്കു 12 വയസ്സാണ്. നാഷനല്‍ ജിയോഗ്രഫി മാസികയിലെ ആ ചിത്രം ‘അഫ്ഗാന്‍ യുദ്ധത്തിലെ മോണലിസ’ എന്ന പേരില്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. പാക്കിസ്ഥാനില്‍ വെച്ച് അറസ്റ്റിലായതോടെയാണ് ഷര്‍ബത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. അതിനിടെയിലാണ് ഒരു പാക്കിസ്ഥാന്‍‌കാരനെ വിവാഹം കഴിക്കുകയും പാക്കിസ്ഥാനിലേക്ക് അനധികൃതമായി കുടിയേറുകയും ചെയ്തത്. ഇപ്പോള്‍ 43 വയസുള്ള ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

afghan-girl-in-1985-and-in-2002-1

[1] [2] [3] [4] [5]