Flash News

“ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക”; ഐ‌എസിനെ വേരോടെ പിഴുതെറിയാന്‍ സഖ്യസേന മൊസൂളിലേക്ക് കടന്നു

November 1, 2016

ira1ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം രൂക്ഷമാകുന്നു. ഇറാഖി സൈന്യം ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ കടന്നതായി തീവ്രവാദ വിരുദ്ധ സേനയ്‌ക്കൊപ്പമുള്ള ബിബിസി കറസ്‌പോണ്ടന്റ് റിപ്പോര്‍ട്ട് ചെയ്തു. ടാങ്കറുകളടക്കം വന്‍ യുദ്ധസന്നഹത്തോടെയാണ് സേന മൊസൂളില്‍ കടന്നിരിക്കുന്നത്.

സൈന്യം മൊസൂളിന് തൊട്ടടുത്തുവരെ എത്തിയ സമയത്ത് ഇറാഖി പ്രധാനമന്ത്രി ഐ.എസിന് അന്ത്യശാസനം നല്‍കിയിരുന്നു. ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക. ഭീകരര്‍ക്ക് ഇതെല്ലാതെ മറ്റു വഴികളില്ല. രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം ഇറാഖ് സൈന്യം അടച്ചുവെന്നും ഭീകരരെ ഉറപ്പായും കൊല്ലുമെന്നും പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദി പറഞ്ഞു.

ഐഎസ് തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന നഗരമാണു മൊസൂള്‍. കുര്‍ദ് പോരാളികള്‍ അടക്കം 30,000 സൈനികരാണ് ഇറാഖ് പക്ഷത്തുള്ളത്. ഇറാഖ്- യുഎസ് സഖ്യസേനയുടെ മുന്നേറ്റത്തില്‍ ഇതുവരെ 900 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൊസൂളില്‍ നിലവില്‍ 3500-5000 ഐഎസ് ഭീകരര്‍ ഉണ്ടെന്നാണു യുഎസ് സേനയുടെ നിഗമനം. ഇറാഖി സൈന്യം നടത്താന്‍ പോകുന്ന ഏറ്റവും ശക്തമായ പോരാട്ടമായിരിക്കും മൊസൂളിലേത്. യു.എസ് അടക്കമുള്ള സഖ്യസേനകള്‍ വ്യോമാക്രമണവും മേഖലയില്‍ തുടരുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top