Flash News

മലപ്പുറം കളക്ടറേറ്റിനടുത്ത് സ്ഫോടനം; നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍

November 1, 2016

malappuram-545x325മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ പൊട്ടിത്തെറി. ഹോമിയോ ഡിഎംഒയുടെ വാഹനമാണ് പൊട്ടിത്തെറിച്ചത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

ഉച്ചയ്ക്ക് 1.30 ഓടെയാണ് സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന് പിന്നില്‍ നിന്നാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടന ശബ്ദത്തെത്തുടര്‍ന്ന് കളക്ടര്‍ ഷൈനാമോള്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി.

featured-250x150ആദ്യം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമാണെന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍ രൂക്ഷമായ മരുന്ന്‌ ഗന്ധം പരന്നതോടെയാണ് സ്‌ഫോടനമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ ചിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ ബെയ്‌സ് മൂവ്‌മെന്റ് എന്നെഴുതിയ ഒരു പെട്ടി ലഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മലപ്പുറം കളക്ടര്‍ ഷൈനാമോള്‍ പറഞ്ഞു. കൊല്ലത്ത് സ്‌ഫോടനം നടന്നപ്പോള്‍ ഷൈനാമോളായിരുന്നു കളക്ടര്‍.

സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. കാറിനുള്ളില്‍ നിന്നും ഒരു പെന്‍ഡ്രൈവും എഴുത്തും കണ്ടുകിട്ടിയിട്ടുണ്ട്. കാറിന് സമീപത്ത് നിന്നും ലഭിച്ച പെട്ടിയില്‍ നിന്നും ഇന്ത്യയുടെ ഭൂപടത്തിന്റെ രേഖാ ചിത്രത്തിലുളള പത്രക്കുറിപ്പുണ്ട്. ഇതില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ ഭീകരവാദികള്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന് നാണക്കേട് ഉണ്ടാക്കിയെന്നും കൗണ്ട് യുവര്‍ ഡേയ്‌സ് എന്നെഴുതിയ കത്തും പെട്ടിയില്‍ നിന്നും ലഭിച്ചതായാണ് വിവരം. കൊല്ലത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ സ്‌ഫോടന വസ്തുക്കള്‍ നിറച്ചശേഷം കലക്ടറേറ്റിനു വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ വയ്ക്കുകയും ഇതു പൊട്ടിത്തെറിക്കുകയുമായിരുന്നു.

സ്‌ഫോടനം ബോധപ്പൂര്‍വ്വമുള്ള ശ്രമമാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ ഉണ്ടായതിന് സമാനമായ സ്‌ഫോടനം തന്നെയാണ് മലപ്പുറത്തും ഉണ്ടായിരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ തന്നെയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു. അഗ്‌നിശമന സേനയും ഡോഗ് സ്‌ക്വാഡുമടക്കം വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top