Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

രാജസ്ഥാനില്‍ 3000 കോടിയുടെ മാന്‍ഡ്രാക്സ് ഗുളികകള്‍ പിടിച്ചെടുത്തു; ബോളിവുഡ് സിനിമ നിര്‍മാതാവ് അറസ്റ്റില്‍

November 2, 2016

mandrax-seizedന്യൂഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പുരില്‍നിന്ന് 3000 കോടി രൂപയുടെ നിരോധിത മാന്‍ഡ്രാക്സ് ഗുളികകള്‍ പിടിച്ചെടുത്തു. ഉദയ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുധര്‍ ഡ്രിങ്ക്സിന്‍െറ ഫാക്ടറിയില്‍നിന്നാണ് മയക്കുമരുന്നു പിടിച്ചത്. സംഭവത്തില്‍ ബോളിവുഡ് സിനിമ നിര്‍മാതാവും മുംബൈയിലെ ബിസിനസുകാരനുമായ സുഭാഷ് ദുധ്വാനിയെ അറസ്റ്റ് ചെയ്തു.

ഉദയ്പുരിലെ ദുനിദ ഗ്രാമത്തിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലും ഗോഡൗണിലും നടത്തിയ റെയ്ഡില്‍ പെട്ടികളില്‍ നിറച്ച മാന്‍ഡ്രാക്സ് എന്ന നിരോധിത ഗുളികകളാണ് കണ്ടത്തെിയത്. പ്രദേശവാസിയായ രവി ദുധ്വാനിയുടേതാണ് ഫാക്ടറി. രവി ദുധ്വാനിയുടെ ബന്ധുകൂടിയായ സുഭാഷ് ദുധ്വാനിയാണ് മരുന്നു നിര്‍മാണത്തിന്‍െറ സൂത്രധാരന്‍.

ബി.എസ്.എഫിന്‍െറ കൂടി സഹായത്തോടെ ഫാക്ടറി വളഞ്ഞ ഡി.ആര്‍.ഐ അധികൃതര്‍ മൂന്നു ദിവസമായി സൂക്ഷ്മപരിശോധന നടത്തിവരുകയായിരുന്നു. മരുന്നും രാസവസ്തുക്കളും പിടിച്ചെടുത്തവയില്‍ പെടുന്നു.

രണ്ടു കോടി ഗുളികകളാണ് പിടിച്ചെടുത്തത്. 23.5 മെട്രിക് ടണ്‍ തൂക്കമുണ്ടാവുമെന്നും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 3,000 കോടി വില വരുമെന്നും സി.ബി.ഇ.സി ചെയര്‍പേഴ്സണ്‍ നജീബ് ഷാ അറിയിച്ചു. മൊസാംബീക്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കയറ്റി അയക്കാനാണ് ഈ ഗുളികകള്‍ നിര്‍മിച്ചതെന്നാണ് കണ്ടത്തെല്‍. വെറും രണ്ടു രൂപ വിലയുള്ള ഈ ഗുളികകള്‍ ആഫ്രിക്കയില്‍ എത്തുമ്പോള്‍ 150 രൂപയോളം വിലവരുമെന്നാണ് കണക്കാക്കുന്നത്. കഞ്ചാവിനൊപ്പം പുകക്കാനും ഈ ഗുളികകള്‍ ഉപയോഗിക്കാറുണ്ട്.

ഒൗഷധ നിര്‍മാണത്തിന്‍െറ മറവില്‍ ഇത്തരം ലഹരി ഗുളികകള്‍ നിര്‍മിക്കുന്ന നിരവധി ഫാക്ടറികള്‍ രാജസ്ഥാനിലും ഗുജറാത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top