Flash News

ജി. മാധവന്‍നായര്‍ ചെയര്‍മാനായി മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി

November 4, 2016

janakeeyaതിരുവനന്തപുരം: കേരളത്തെ കുരുതിക്കളമാക്കാന്‍ കരുതികൂട്ടി സിപിഎം നടത്തുന്ന നരവേട്ടക്കെതിരെ ജനകീയസമിതി. രൂപം കൊണ്ടപ്പോള്‍ മുതല്‍ സിപിഎം തുടങ്ങിയ അക്രമസംഭവങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള മനുഷ്യന്റെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന സിപിഎമ്മിന്റെ അക്രമത്തിനിരയാകാത്ത കക്ഷികളും കക്ഷിരഹിതരുമില്ല. സിപിഎമ്മിന്റെ തിട്ടൂരം അനുസരിക്കാത്തവരെ കാത്തിരിക്കുന്നത് അരുംകൊലയാണ്. മനുഷ്യനെ മാത്രമല്ല മറ്റ് ജീവജാലങ്ങളെയും അരിഞ്ഞുവീഴ്ത്തുന്ന സിപിഎമ്മിന്റെ അഴിഞ്ഞാട്ടം കാലങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിന് അന്ത്യം വരുത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് മാര്‍കിസ്റ്റ് അക്രമവിരുദ്ധ ജനകീയസമിതി.

ശ്രീവൈകുണ്ഠം ഹാളില്‍ പ്രൗഢസദസിനെ സാക്ഷിനിര്‍ത്തിയാണ് ജനകീയസമിതിക്ക് രൂപം നല്‍കിയത്. മാര്‍കിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന കുഴിമാടം തീര്‍ത്ത പാലക്കാട് വിക്‌ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. സരസു സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അക്രമപരമ്പരകളുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം പേറുന്ന സിപിഎമ്മിന് സര്‍വനാശമാണ് സംഭവിക്കുകയെന്ന് അവര്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രാന്തീയ സഹസംഘചാലക് അഡ്വ.കെ.കെ. ബല്‍റാം അധ്യക്ഷത വഹിച്ചു. അസഹിഷ്ണുത ഉപേക്ഷിച്ചാല്‍ മാര്‍കിസ്റ്റുപാര്‍ട്ടിക്ക് നിലപില്‍പ്പുണ്ടാവില്ല എന്നതുകൊണ്ടാണ് മറ്റുള്ളവരെ അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജി. മാധവന്‍നായര്‍ ചെയര്‍മാനും തുഷാര്‍ വെള്ളാപ്പള്ളി വര്‍ക്കിംഗ് ചെയര്‍മാനും എം.ടി. രമേശ് ജനറല്‍ കണ്‍വീനറുമാണ്. മറ്റു ഭാരവാഹികള്‍: കെ.പി. ശശികല ടീച്ചര്‍, സി.കെ. ജാനു, രാജീവ് ചന്ദ്രശേഖര്‍, പി.സി. തോമസ്, തുറവൂര്‍ വിശ്വംഭരന്‍, പ്രഫ. സരസു, ടി.പി. ശ്രീനിവാസന്‍, പ്രഫ. വി.ടി. രമ, കെ.കെ. വിജയകുമാര്‍, എസ്.ജെ.ആര്‍. കുമാര്‍, സിബി ഐസക്സാര്‍, പി.കെ. കൃഷ്ണദാസ്, സുരേഷ്ഗോപി, ഒ.എം. മാത്യു, എസ്. രമേശന്‍നായര്‍, ഡോ. ലക്ഷ്മികുമാരി, വേലായുധന്‍ പണിക്കശ്ശേരി, ടി.വി. ബാബു, കെ.കെ. ചന്ദ്രശേഖരന്‍, രാജന്‍ ബാബു, വിപിന്‍ രാജശേഖരന്‍പിള്ള, കരിക്കുന്നം രാമചന്ദ്രന്‍, പള്ളിയറ രാമന്‍, കേശവന്‍നായര്‍ കൊല്ലം, മാടമ്പ് കുഞ്ഞുക്കുട്ടന്‍, രാജന്‍ ബാബു, അമ്പലപ്പുഴ ഗോപകുമാര്‍, പി. നാരായണക്കുറുപ്പ് (വൈസ് ചെയര്‍മാന്‍മാര്‍).

ആര്‍.വി. ബാബു(കണ്‍വീനര്‍) വത്സന്‍ തില്ലങ്കേരി, അലി അക്ബര്‍, എല്‍.ആര്‍. മധു, ഗോപകുമാര്‍, വി.മോഹന്‍കുമാര്‍, വി.വി. രാജേഷ്, ആര്‍. രജിത്ത്കുമാര്‍,അഡ്വ. ടി.പി. സിന്ധുമോള്‍ ,സി.കെ. രാഗേഷ്, പി. പ്രസന്നന്‍ മാസ്റ്റര്‍, കെ.ബി. ശ്രീകുമാര്‍,ഡോ. കമലാസനന്‍ കരുനാഗപ്പള്ളി, പ്രഫ. ശശികുമാര്‍, വേണുഗോപാല്‍, തുറവൂര്‍ സുരേഷ്, കെ.കെ.എം. സേതു, എം.എന്‍. ജയചന്ദ്രന്‍, വിജിതമ്പി, സി. സദാനന്ദന്‍ മാസ്റ്റര്‍, മേജര്‍ രവി (ജോ കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ജില്ലാ സംയോജകരായി തിരുവനന്തപുരം-ആര്‍.എസ്. ബിജു, കൊല്ലം- വി. പ്രതാപന്‍, പത്തനംതിട്ട-ആര്‍. പ്രദീപന്‍, ആലപ്പുഴ-എസ്. ജയകൃഷ്ണന്‍, കോട്ടയം- ഡി. ശശികുമാര്‍, ഇടുക്കി- പി.ആര്‍. ഹരിദാസ്, എറണാകുളം- കൃഷ്ണകുമാര്‍, തൃശിവപ്പേരൂര്‍- കെ. സുരേഷ്, പാലക്കാട്- ജിനചന്ദ്രന്‍, മലപ്പുറം- കെ.പി. നന്ദകുമാര്‍, കോഴിക്കോട്- സി. ഗംഗാധരന്‍, വയനാട്- സുരേഷ്, കണ്ണൂര്‍- കെ. സന്ദീപന്‍, കാസര്‍കോട്- കെ.ബി. പ്രജില്‍ എന്നിവരെയും തെരഞ്ഞെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top