Flash News

വരുന്നൂ ഗാല്‍ ഗഡോറ്റിന്റെ ത്രില്ലര്‍ മൂവി “വണ്ടര്‍ വുമണ്‍”

November 7, 2016

wonderwomanഅമേരിക്കന്‍ കഥകളിലെ വണ്ടര്‍ വുമണ്‍ ധീര സുന്ദരി ഡയാന രാജകുമാരിയുടെ കഥയുമായി ബ്രഹ്മാണ്ഡ ചിത്രം വണ്ടര്‍ വുമണ്‍. ആയിരം കോടി മുതല്‍ മുടക്കിലാണ് ഹോളിവുഡ് സുന്ദരി ഗാല്‍ ഗഡോറ്റിനെ നായികയാക്കി വണ്ടര്‍ വുമണ്‍ ഒരുക്കുന്നത്. പാറ്റി ജെന്‍കിന്‍സ് ആണ് ചിത്രം ഒരുക്കുന്നത്.

ലോക മഹായുദ്ധത്തെ തടയാന്‍ വീടുവിട്ടിറങ്ങുന്ന ധീരയായ രാജകുമാരി ഡയാന പിന്നീട് വണ്ടര്‍ വുമണ്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വില്ല്യം മോള്‍ടണ്‍ മാര്‍ട്‌സണ്‍ ഒരുക്കിയ ‘വണ്ടര്‍ വുമണ്‍’ എന്ന പുസ്തകമാണ് സിനിമയ്ക്ക് ആധാരം.

നേരത്തെ ബാറ്റ്മാന്‍ വേര്‍സസ് സൂപ്പര്‍മാന്‍ എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ വണ്ടര്‍ വുമണ്‍ എത്തിയിരുന്നു. അടുത്ത വര്‍ഷം ജൂണ്‍ 2ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top