Flash News

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ (നവംബര്‍ 8); അവസാനവട്ട സര്‍‌വ്വേയില്‍ ഹില്ലരിക്ക് മുന്‍‌തൂക്കം

November 7, 2016

donald-trump-hillary-clinton-impossible-choiceന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും അവസാനവട്ട പ്രചാരണം ഊര്‍ജിതമാക്കി. അവസാനഘട്ട സര്‍വേ ഫലങ്ങള്‍ ഹിലരി ക്ലിന്റണ്‍ ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍, പ്രചാരണ യോഗങ്ങളില്‍ കൂടുതല്‍ ആളുകളെത്തിയത് ട്രംപ് പക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു.

തെരഞ്ഞെടുപ്പിനു വോട്ട് ചെയ്യാനുള്ള സൗകര്യം ആഴ്ചകള്‍ക്കു മുമ്പ് തുടങ്ങിയിരുന്നു. വലിയ വിഭാഗം ജനങ്ങള്‍ ‘ഏര്‍ളീ വോട്ടിംഗ്’ സൗകര്യം വിനിയോഗിച്ചു കഴിഞ്ഞു. വലിയ ഭൂപരിധിയിലാണു വോട്ടെടുപ്പെന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സമയത്താണു വോട്ടെടുപ്പ് നടക്കുന്നത്. അവസാന സംസ്ഥാനമായ അലാസ്‌കയില്‍ ഇന്ത്യന്‍ സമയം ബുധാനാഴ്ച രാവിലെയാകും വോട്ടെടുപ്പ് അവസാനിക്കുക. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായി ഒരു മണിക്കൂറിനുള്ളില്‍ ഫലം അറിയാന്‍ സാധിക്കും. ബുധനാഴ്ച ഉച്ചയോടെ അമേരിക്കയെ ഇനി ആര് നയിക്കുമെന്ന് അറിയാം.

വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ മൂന്നു മുതല്‍ അഞ്ചുവരെ പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഹിലരി എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റും എ.ബി.സി.ന്യൂസും നടത്തിയ സര്‍വേയില്‍ ട്രംപിന് 43 ശതമാനം പിന്തുണയും ഹില്ലരിക്ക് 48 ശതമാനം പിന്തുണയും ലഭിച്ചു. പൊളിറ്റിക്കോയും മോര്‍ണിംഗ് കണ്‍സള്‍ട്ട് എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനവും നടത്തിയ സര്‍വേയില്‍ ട്രംപിന് 42 ശതമാനം വോട്ടാണ് ലഭിച്ചത്. ഹില്ലരി 45 ശതമാനം വോട്ടുനേടി നില മെച്ചപ്പെടുത്തി. കഴിഞ്ഞ സര്‍വേകള്‍ വെച്ചുനോക്കുമ്പോള്‍ ട്രംപിന് 44 ശതമാനത്തിലധികം വോട്ടുനേടാന്‍ കഴിഞ്ഞിട്ടില്ല. ആര്‍ക്കു വോട്ടുചെയ്യണമെന്ന് തീരുമാനിക്കാത്ത നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന നിഗമനത്തിലാണ് നിരീക്ഷകരുള്ളത്.

ട്രംപിനെതിരായ ലൈംഗികപീഡനാരോപണങ്ങളും ഹില്ലരിക്കെതിരായ ഇമെയില്‍ വിവാദവുമാണ് പ്രചാരണത്തെ മാറ്റിമറിച്ചത്. ഇരുവരുടെയും വിജയസാധ്യതകളെ മാറ്റിമറിക്കാന്‍ ഈ സംഭവങ്ങള്‍ക്ക് സാധിച്ചു. ഇമെയില്‍ വിവാദത്തില്‍ ഹില്ലരിയെ കുറ്റവിമുക്തമാക്കിക്കൊണ്ട് എഫ്.ബി.ഐ. മേധാവി ജെയിംസ് കോമി തിങ്കളാഴ്ച മുന്നോട്ടുവന്നെങ്കിലും ഇതുകൊണ്ട് പ്രത്യേകിച്ച് മാറ്റം വരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top