Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കനുഭായ് ഗാന്ധി (87) അന്തരിച്ചു; സൂറത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

November 7, 2016

kanubhai-ramdas-gandhi-1463246947അഹമ്മദാബാദ്: മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കനുഭായ് ഗാന്ധി(87) അന്തരിച്ചു. സൂറത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.

ഗാന്ധിജിയുടെ മൂന്നാമത്തെ മകന്‍ രാംദാസ് ഗാന്ധിയുടെയും നിര്‍മലയുടെയും മകനാണ് കനു. സൂറത്തില്‍ രാധാകൃഷ്ണക്ഷേത്രം ട്രസ്റ്റിന്റെ ആശ്രമത്തില്‍ ഭാര്യ ശിവലക്ഷ്മിക്കൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ക്ക് മക്കളില്ല.

ദീര്‍ഘകാലം അമേരിക്കയിലായിരുന്ന ദമ്പതിമാര്‍ 2014ല്‍ ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ജീവിതം സുഖകരമായിരുന്നില്ല. ഇവരുടെ അഞ്ചാമത്തെ താമസസ്ഥലമായിരുന്നു സൂറത്തിലെ ആശ്രമം.

ഗാന്ധിജിയുടെ മരണശേഷം നെഹ്രു ഇടപെട്ട് കനുവിനെ അമേരിക്കയിലെ എം.ഐ.ടി.യില്‍ അപ്‌ളൈഡ് മാത്‌സ് പഠിക്കാനയച്ചു. പിന്നീട് നാസയിലും അമേരിക്കന്‍ പ്രതിരോധവകുപ്പിലും ജോലിചെയ്തു. സൂറത്തില്‍ മൈത്രി ട്രസ്റ്റിന്റെ വൃദ്ധാശ്രമത്തിലായിരുന്നു ഒരു വര്‍ഷം. പിന്നീട് അഹമ്മദാബാദില്‍ സബര്‍മതി ആശ്രമത്തിലും ഗുജറാത്ത് വിദ്യാപീഠിലും താമസിച്ചു. അതിനു ശേഷം തെക്കന്‍ ഡല്‍ഹിയിലെ ഒരു വൃദ്ധാശ്രമത്തിലായിരുന്നു.

maxresdefault

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top