Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ പാര്‍ട്ടിയില്‍ ചരടുവലി; ഏതു വെല്ലുവിളിയും ഏറ്റെടുക്കാമെന്ന് രാഹുല്‍

November 8, 2016

rahul-gandhi-pti_650x400_61473957574ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിക്കാന്‍ പാര്‍ട്ടിയില്‍ ചരടുവലി. സോണിയയുടെ അനുമതിയോടെ രാഹുല്‍ ഉടന്‍ ചുമതല ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. അനാരോഗ്യമാണ് സോണിയയെ ഒഴിയാന്‍ പ്രേരിപ്പിക്കുന്നത്.

അനാരോഗ്യത്തെതുടര്‍ന്ന് സോണിയ വിട്ടുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയാണ് അധ്യക്ഷത വഹിച്ചത്. പ്രസിഡന്‍റു സ്ഥാനം രാഹുല്‍ ഏറ്റെടുക്കാന്‍ സമയമായെന്ന് ആദ്യം അഭിപ്രായപ്പെട്ടത് മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിയാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും വര്‍ഗീയ ധ്രുവീകരണത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരായ പോരാട്ടത്തില്‍ എല്ലാ ശക്തികളെയും ഒന്നിപ്പിക്കുന്നതിന്‍െറ നേതൃത്വം രാഹുല്‍ ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെന്ന് എ.കെ. ആന്‍റണി പറഞ്ഞു. യോഗത്തിന്‍െറ വികാരം സോണിയ ഗാന്ധിയെ അറിയിക്കും. അന്തിമ തീരുമാനം സോണിയയുടേതാണ്. പാര്‍ട്ടി ആവശ്യപ്പെടുന്ന ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയാറാണെന്ന് രാഹുല്‍ യോഗത്തില്‍ പറഞ്ഞതായും അദ്ദേഹം അറിയിച്ചു.  രാഹുലിനെ അധ്യക്ഷപദവിയിലേക്ക് നയിക്കുന്നതു സംബന്ധിച്ച വിശദ ചര്‍ച്ചക്കായി പ്രവര്‍ത്തക സമിതിയുടെ പ്രത്യേക യോഗം നടത്തും.

വിമുക്ത ഭടന്‍ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെ പോരാട്ടമുഖമുള്ള നേതാവായി രാഹുലിനെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിച്ചിരുന്നു. 1998ലാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായത്. 2013ല്‍ രാജസ്ഥാനില്‍ നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ രാഹുല്‍ ഉപാധ്യക്ഷനായി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top