Flash News

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡോണാള്‍ഡ് ട്രം‌പിന് ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം

November 9, 2016

150401134612-donald-trump-gallery-3-super-169വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡോണള്‍ഡ് ട്രംപിന് ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ അഭിനന്ദനങ്ങള്‍. ഇന്ത്യ. തുര്‍ക്കി, റഷ്യ, ചൈന പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിനെ അനുമോദനം അറിയിച്ചു.

ട്രംപിനെ അനുമോദിക്കുന്നുവെന്നും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ഉറ്റുനോക്കുന്നു എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ട്രംപിനെ അഭിനന്ദനമറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരം തുറന്നുവെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിമും വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top