Flash News

500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ വന്‍ തിരക്ക്

November 11, 2016

note-que-in-bankതിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ വന്‍ തിരക്ക്. മിക്ക സ്ഥലങ്ങളിലും പണമത്തൊന്‍ വൈകി. ബാങ്കുകളിലത്തെിച്ച പണം പെട്ടെന്ന് തീര്‍ന്നു. രാത്രിയും പല ബാങ്കുകള്‍ക്കു മുന്നിലും നീണ്ട ക്യൂവായിരുന്നു.

ബാങ്കുകള്‍ വ്യാഴാഴ്ച 4,000 രൂപ വരെ മാറ്റിനല്‍കുകയും 10,000 വരെ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കന്‍ അവസരം നല്‍കുകയും ചെയ്തു. ഇത് ജനങ്ങളുടെ പണ പ്രതിസന്ധിക്ക് നേരിയ ആശ്വാസം നല്‍കി. വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകള്‍ തുറന്നുപ്രവര്‍ത്തിക്കും. എ.ടി.എം കൗണ്ടറുകളില്‍ പുതിയ നോട്ടുകള്‍ ക്രമീകരിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമായതിനാല്‍ എപ്പോള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന ആശങ്കയുണ്ട്. ഇപ്പോള്‍ 100 രൂപ നോട്ടുകള്‍ മാത്രമാണ് എ.ടി.എം കൗണ്ടറുകളില്‍ നിറക്കുക. ആദ്യം 2,000 രൂപ വരെയാണ് പിന്‍വലിക്കാനാവുക. ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കും.

പല ബാങ്കുകളും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചാണ് പഴയ നോട്ടുകള്‍ മാറിനല്‍കിയത്. മാനേജര്‍മാര്‍ അടക്കം കൗണ്ടറുകളിലിരുന്ന് തിരക്ക് ഒഴിവാക്കാന്‍ ശ്രമിച്ചു. പഴയ നോട്ട് മാറ്റിയെടുക്കാന്‍ പ്രത്യേക ഫോറം പൂരിപ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം പ്രത്യേക കൗണ്ടറുകളില്‍ നല്‍കണം. മറ്റ് കൗണ്ടറുകളില്‍ പതിവ് ഇടപാടുകളും നടന്നു. റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ 2000ത്തിന്‍െറ നോട്ട് എല്ലാ ബാങ്കിലുമത്തെി.

ബാങ്കുകളില്‍ എത്തിയതില്‍ 50, 20 രൂപ നോട്ടുകളാണ് കൂടുതല്‍. നൂറിന്‍െറ ക്ഷാമവുമുണ്ടായി. മലപ്പുറം ജില്ലയിലടക്കം സ്വകാര്യ ബാങ്കുകളില്‍ പണമത്തൊത്തത് കൂടുതല്‍ തിരക്കിന് കാരണമായി. 500ന്‍െറ നോട്ട് മലപ്പുറം ജില്ലയിലെ ഒരു ബാങ്കിലും വ്യാഴാഴ്ച എത്തിയില്ല. കോഴിക്കോട് ജില്ലയിലെ മുക്കത്ത് തിരക്കിനെ തുടര്‍ന്ന് ഉന്തിലും തള്ളിലും എസ്.ബി.ഐയുടെ ഗ്ളാസ് തകര്‍ന്നു.

തിരുവനന്തപുരത്ത് രാവിലെ സഹകരണ ബാങ്കുകള്‍ക്ക് ഇടപാട് നടത്താന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയതിനത്തെുടര്‍ന്ന് പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ സ്വീകരിക്കാന്‍ അനുമതി ലഭിച്ചു. പക്ഷേ, പണം മാറ്റിക്കൊടുക്കാന്‍ ജില്ലാ ബാങ്കുകളെ അനുവദിച്ചില്ല.

ട്രഷറികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. 500,1000 രൂപ നോട്ടുകള്‍ നിലവില്‍ ട്രഷറികള്‍ സ്വീകരിക്കുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top