Flash News

“എന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വാ, പണം മാത്രമല്ല സുഖവും തരാം..”; തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്ന യുവതിയോട് എസ്.ഐ.; ആത്മഹത്യ ചെയ്യുമെന്ന് ഫെയ്സ്ബുക്കിലൂടെ യുവതി

November 13, 2016

14956508_1805410269705885_2874416245076529910_n പൊലീസിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തൊടുപുഴ സ്വദേശി ജോളി വെറോണിയാണ് ആത്മഹത്യ ചെയ്യുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ തന്നെ, എസ്‌ഐ ലൈംഗികച്ചുവയുള്ള വാക്കുകളോടെയാണ് സംസാരിച്ചതെന്നാണ് യുവതിയുടെ പരാതി. തനിക്ക് നീതി കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നുമാണ് യുവതി ഫെയ്‌സ്ബുക്ക്‌പോസ്റ്റില്‍ പറയുന്നത്.

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കയറിയ കടയിലെ ആള്‍ തന്നോട് മോശമായി പെരുമാറിയത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടതിനാണ് ജോളിയോട് എസ്‌ഐ മോശമായി പെരുമാറിയത്. പൈസ തരാം നീ എന്റെ റൂമില്‍ വാ എന്നായിരുന്നു പൊലീസ് സ്റ്റേഷനിലെത്തിയ ജോളിയോട് എസ്‌ഐ പറഞ്ഞത്. ഇത് ചോദ്യം ചെയ്തതിന് രോഗിയായ ഭര്‍ത്താവിനെ പൊലീസ് ആക്രമിച്ച് ആശുപത്രിയിലാക്കി. പിന്നീട് ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെന്നും, രണ്ട് ദിവസം ഐസിയുവിലായിരുന്നെന്നും യുവതി പറയുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയാല്‍ മരണമെന്നാണ് യുവതിയുടെ നിലപാട്.

സിപിഐഎം പ്രവര്‍ത്തകരാണ് ജോളിയും ഭര്‍ത്താവ് റജിയും. അതേസമയം പരാതിക്കാരിയുടെ ഭര്‍ത്താവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയും തങ്ങള്‍ ആശുപത്രിയിലാക്കുകയുമായിരുന്നുവെന്നുമാണ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ആന്റണിയുടെ നിലപാട്.

കഴിഞ്ഞ വ്യാഴാഴ്ച തൊടുപുഴ ടൗണിലായിരുന്നു സംഭവം നടന്നത്. മൊബൈലില്‍ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നാണ് ജോളി സൈറ മൊബൈല്‍സില്‍ ചാര്‍ജ് ചെയ്യാനായി പോയത്. ഫോണ്‍ കുത്തിവെക്കാന്‍ സഹായിച്ച കടക്കാരന്‍ തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ജോളി ആരോപിക്കുന്നു. അകത്ത് കയറിവന്നാല്‍ ഫോണ്‍ മാത്രമല്ല, നിന്നേയും ചാര്‍ജ് ചെയ്യാമെന്നാണ് അന്‍പത് വയസോളം പ്രായമുള്ള കടക്കാരന്‍ പറഞ്ഞതെന്നും യുവതി ആരോപിക്കുന്നു. തന്നോട് അശ്ലീലം പറയുകയും കടന്ന് പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു.

ഇത് കണ്ട് കടയിലേക്ക് കയറി വന്ന ഭര്‍ത്താവിനെ ആക്രമിക്കാന്‍ കടക്കാരന്‍ ശ്രമിച്ചു. മറ്റു കച്ചവടക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പ്രതിയോട് എസ്‌ഐ ദീര്‍ഘനേരം സംസാരിച്ചു. പ്രതിയെ കസേരയില്‍ എസ്‌ഐയ്ക്ക് അടുത്തിരുത്തി, തന്നെ വിളിച്ച് നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നുവെന്നും ജോളി പറഞ്ഞു. പണം വേണമായിരുന്നോ എന്നാണ് ആദ്യം എസ്‌ഐ ചോദിച്ചത്.

‘പണം മാത്രമല്ല, സുഖവും തരാം, ക്വാര്‍ട്ടേഴ്‌സിലേക്ക് പോര്’ എന്ന് എസ്‌ഐ പ്രതിയുടെ മുന്നില്‍ വച്ച് പറഞ്ഞുവെന്നും ജോളി പറയുന്നു. ഇതുകേട്ട് പരാതിക്കാരിയുടെ ഭര്‍ത്താവായ റജിമോന്‍ സ്‌റ്റേഷനകത്തേക്ക് വന്നു. ഭാര്യയോട് അസഭ്യം പറയരുതെന്ന് എസ്‌ഐയോട് ആവശ്യപ്പെട്ടപ്പോള്‍, പറഞ്ഞാല്‍ എന്തുചെയ്യുമെന്ന് എസ്‌ഐ ചോദിക്കുകയായിരുന്നുവെന്ന് റജിമോന്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് എസ്‌ഐയും യൂണിഫോമിലും അല്ലാതെയുമുള്ള എട്ടോളം പൊലീസുകാരും ചേര്‍ന്ന് റജിമോനെ ക്രൂരമായി മര്‍ദിച്ചുവെന്നും ഇരുവരും പറയുന്നു. രോഗിയാണെന്ന് പറഞ്ഞിട്ടുപോലും പൊലീസ് മര്‍ദനം അവസാനിപ്പിച്ചില്ലെന്നും പരാതിയുണ്ട്.

ജോളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

എന്റെ സുഹൃത്ത് ക്കളെ എന്റെ ഭര്‍ത്താവിന്റെ കാര്യം എനെ അറിയാവുന്ന ആള്‍ക്കാര്‍ക്ക് അറിയാം സുഖമില്ലതെ ഇരിക്കുന്ന ഭര്‍ത്താവിനെ തൊട് പുഴ Sub Inspector എന്ന് പറയുന്ന ഒരു ഗുണ്ട ഇടിച്ച് കോലഞ്ചേരി ഹോസ്പിറ്റലില്‍ ആക്കി. ഇവനെപ്പോലെ കാക്കി ഇട്ട ഗുണ്ടകളാണോ പെണ്ണിന് റ മാനം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത്. ഞാന്‍ ഈ മാസം 10 ന് തൊട് പുഴയില്‍ ബാങ്കില്‍ പോയി എന്റെ നobil charg തീര്‍ന്നത് കൊണ്ട് സീമാസിന്റ മുമ്പില്‍ ഉള്ള ഒരു കടയില്‍ ചര്‍ജ് ചെയ്യാന്‍ കേറി. ഒരു 50 വയസിന് മുകളില്‍ ഉള്ള ഒരു മനുഷ്യാന്‍ അവിടെ ഉണ്ടായിരുന്ന്. അയാള്‍ എന്നോട് പറഞ്ഞ് അകത്ത് കേറി വന്നാല്‍ ഫോണ്‍ മാത്രമല്ല നിന്നെയും Cherge ചെയ്യമെന്ന്. ഞാന്‍ ബഹളം വെച്ചപ്പോള്‍ അടുള്ള ആള്‍ക്കാര്‍ Police വിളിച്ച് ‘അവിടെ ചെന്നപ്പോള്‍ ബഹുമാന്യന്‍ ആയ SI പ്രതിയെ chair കൊടുത്ത് ഇരുത്തി എന്നെ നിര്‍ത്തി കൊണ്ട് പറയുകയാണ് ഞാന്‍ പൈസ തരാം നി എന്റെ Roomil വരാന്‍. ആ സമയത്ത് ഭര്‍ത്താവ് കേറി വന്ന്. നല്ല കറ തീര്‍ന്ന cpm കാരനായത് കൊണ്ട് SI പറഞ്ഞ് നി ഭാര്യാ യെ പറ്റി ഇനി ഒരു അനാവശ്യ പറഞ്ഞാല്‍ അടിക്കുമെന്ന്.SI and 8 Police എന്റെ ചേട്ടനെ തല്ലി പുറത്തെറിഞ്ഞ് CCTV ദ്യശ്യം നോക്കിയാല്‍ അറിയാം. ഇപ്പോള്‍ കോലഞ്ചേരി ഹോസ്പിറ്റലില്‍ Admit ആണ് എന്റെ ചേട്ടന്‍.cpm എന്ന് പറഞാല്‍ ജീവന്‍ ആണ് ചേട്ടന്. Reji mon.nc എന്ന Fb അര്‍ക്കും നോക്കാം. ഈ സര്‍ക്കാരിനെ അധികാരത്തില്‍ വരുത്തുവാന്‍ അത്രയും ചേട്ടന്‍ Fb ല്‍ ശ്രlമിച്ചിട്ടുണ്ട്. ഇങ്ങനെ ഉള്ള ഒരാള്‍ക്കും കുടുബത്തിന് ഈ ക്രിമിനല്‍ SI മൂലം ഇങ്ങനെ ഒരു ഗതി വരരുത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top