Flash News

മിഷിഗണ്‍ മലയാളി ഫാര്‍മസിസ്റ്റ്‌സ് അസ്സോസിയേഷന് നവ സാരഥികള്‍; സോജന്‍ (പ്രസിഡന്റ്), ബിജു (സെക്രട്ടറി)

November 14, 2016

getphotoഡിട്രോയിറ്റ്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും മിഷിഗണിലേക്ക് കുടിയേറിയ ഫാര്‍മസിസ്റ്റുകളുടെ സംഘടനയായി മിഷിഗണ്‍ മലയാളി ഫാര്‍മസിസ്റ്റ്‌സ് അസ്സോസിയേഷന്‍ രൂപം കൊണ്ടു. പ്രാധമികമായി ഏകദേശം 60തോളം അംഗങ്ങളെ ചേര്‍ത്തു കൊണ്ടാണ് സംഘടന രുപം കൊണ്ടത്.

നവംബര്‍ 9ന് മിഷിഗണിലെ ഫാര്‍മിങ്ങ്ടണ്‍ ഹില്‍സിലുള്ള സാഫ്രോണ്‍ റസ്‌റ്റോറന്റില്‍ വച്ചു നടന്ന ചടങ്ങില്‍, പ്രസിഡന്റായി സോജന്‍ തോമസിനെയും, സെക്രട്ടറിയായി ബിജു ജോസഫിനെയും, ട്രഷററായി ബോബി എബ്രഹാമിനെയും തിരഞ്ഞെടുത്തു.

ബോര്‍ഡ് മെമ്പര്‍മാരായി ജൂഡി കോട്ടൂര്‍, ഷീന ജോസഫ്, ജോളി മണിമലേത്ത്, സജി ജോസഫ് എന്നിവര്‍ തിരഞ്ഞെക്കപ്പെട്ടു. യൂത്ത് റെപ്പായി ജെബി മാത്യൂവിനേയും തിരഞ്ഞെടുത്തു. മറ്റ് അംഗങ്ങളെ പ്രൊഫഷണല്‍ രംഗത്തു കൈ പിടിച്ച് ഉയര്‍ത്തുക, ഫാര്‍മസിയെ സംബന്ധിച്ച പ്രസദ്ധീകരണങ്ങള്‍ തുടങ്ങുക, നോര്‍ത്തമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലെ അംഗങ്ങളുമായി ബന്ധം സ്ഥാപിക്കുക തുടങ്ങി വിപുലങ്ങളായ ഭാവി പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോജന്‍ തോമസ് 734 578 4113, ബിജു ജോസഫ് 586 604 9147, ബോബി എബ്രഹാം 248 250 3492.

mmpa-1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top