Flash News

ലോട്ടറി ടിക്കറ്റ് അച്ചടി നിര്‍ത്തുന്നു

November 14, 2016

lottery-kerala630തിരുവനന്തപുരം: സംസ്ഥാനത്തെ ഭാഗ്യക്കുറി നറുക്കെടുപ്പും അച്ചടിയും താല്‍കാലികമായി നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് (നവംബര്‍ 15 മുതല്‍19 വരെ) ആണ് നറുക്കെടുപ്പ് നിര്‍ത്തിവെക്കാന്‍ ലോട്ടറി ഡയറക്ടര്‍ അച്ചടി സ്ഥാപനമായ കെ.ബി.പി.എസിന് നിര്‍ദേശം നല്‍കിയത്. നവംബര്‍ 20 മുതല്‍ നറുക്കെടുപ്പ് പുനരാരംഭിക്കും. നവംബര്‍ 20 മുതല്‍ 26 വരെ നടക്കേണ്ട പ്രതിവാര ലോട്ടറികളുടെ നറുക്കെടുപ്പും റദ്ദാക്കിയിട്ടുണ്ട്. ഈ നറുക്കെടുപ്പുകള്‍ 19 മുതല്‍ 27 വരെ അതത് ലോട്ടറികള്‍ പതിവായി നറുക്കെടുക്കുന്ന ആഴ്ചദിനങ്ങളില്‍ നടക്കും.

20 മുതൽ 27 വരെ നറുക്കെടുക്കേണ്ടിയിരുന്ന പൗർണമി–236, വിൻവിൻ–386, സ്ത്രീശക്‌തി–30, അക്ഷയ–268, കാരുണ്യ പ്ലസ്–137, കാരുണ്യ–269, പൗർണമി–264 എന്നീ ലോട്ടറികളാണ് റദ്ദാക്കിയത്. പൂജാ ബംപറിന്റെ നറുക്കെടുപ്പ് 23ന് നടക്കുമെന്നും ഡയറക്ടർ അറിയിച്ചു.

നേരത്തേ മാറ്റിവച്ച കാരുണ്യ പ്ലസ് കെഎൻ–135, ഭാഗ്യനിധി ബിഎൻ–263, കാരുണ്യ കെആർ–267, പൗർണമി ആർഎൻ–262 ലോട്ടറികളുടെ നറുക്കെടുപ്പ് യഥാക്രമം 19, 20,21, 22 തീയതികളിൽ നടക്കും.

ഇന്നു മുതൽ നറുക്കെടുക്കേണ്ടിയിരുന്ന സ്ത്രീശക്‌തി, അക്ഷയ, കാരുണ്യപ്ലസ്, നിർമൽ, ഭാഗ്യനിധി, കാരുണ്യ ലോട്ടറികളുടെ നറുക്കെടുപ്പ് യഥാക്രമം 24, 25, 26, 27 തീയതികളിലും നടക്കും.

അംഗപരിമിതരും ഭിന്നശേഷിക്കാരുമടക്കം ലക്ഷക്കണക്കിനുപേരും അവരുടെ കുടുംബങ്ങളും നോട്ട് നിരോധനം കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന് വില്‍പനക്കാരുടെ സംഘടനകള്‍ സര്‍ക്കാറിനെ അറിയിച്ചു. അവരുടെ ആവശ്യം പരിഗണിച്ചാണ് ലോട്ടറിവകുപ്പിന് വന്‍ നഷ്ടമുണ്ടാകുമെങ്കിലും ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതെന്ന് ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഡിസംബര്‍ 10 വരെയുളള ലോട്ടറികള്‍ ഇതിനകം അച്ചടിച്ചിട്ടുണ്ട്. വില്‍പന ഇടിയുന്ന സാഹചര്യത്തില്‍ അതിനുശേഷമുള്ള അച്ചടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ലോട്ടറി ഡയറക്ടര്‍ നിര്‍ദേശിച്ചു. ആവശ്യകത നോക്കി എത്ര അച്ചടിക്കണമെന്ന് പിന്നീട് ഉത്തരവിറക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top