Flash News

നോട്ട് അസാധുവാക്കിയത് സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല, കാര്‍പ്പറ്റ് ബോംബിംഗ് ആണെന്ന് സുപ്രീം കോടതി

November 15, 2016

supremecourt-keeb-621x414livemint_0ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് സ്റ്റേയില്ല. സാമ്പത്തിക നയത്തില്‍ ഇടപെടാനില്ലെന്നറിയിച്ച സുപ്രീംകോടതി നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി. നോട്ട് അസാധുവാക്കിയ നടപടി സര്‍ജിക്കല്‍ സ്‌ട്രൈക്ക് അല്ലെന്നും കാര്‍പെറ്റ് ബോംബിംഗാണെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിശേഷണം. (ഒരു പ്രത്യേക കേന്ദ്രത്തെ മാത്രം ലക്ഷ്യമിട്ട് ദ്രുതഗതിയില്‍ നടത്തുന്ന ആക്രമണമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എങ്കില്‍ കാര്‍പെറ്റ് ബോംബിങ്ങില്‍ ബോംബ് വീഴുന്ന പ്രദേശത്തിന് പുറമെ ചുറ്റുമുളള എല്ലാ പ്രദേശങ്ങളും നശിക്കും). ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നവംബര്‍ 25 ന് മുമ്പ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.

നോട്ടുകള്‍ പിന്‍വലിച്ചതു മൂലം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാവുന്ന സംഖ്യയുടെ പരിധി ഉയര്‍ത്തണമെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഡല്‍ഹിയിലെ അഭിഭാഷകരായ വിവേക് നാരായണ്‍ ശര്‍മ, സങ്കം ലാല്‍ പാണ്ഡേ എന്നിവര്‍ക്ക് പുറമെ എസ്. മുത്തുകുമാര്‍, ആദില്‍ ആല്‍വി എന്നിവരാണ് ഹര്‍ജി നല്‍കിയത്. വിഷയം സംബന്ധിച്ച് നാല് പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്. ഹര്‍ജിയില്‍ ഈ മാസം 25ന് വീണ്ടും വാദം കേള്‍ക്കും.

സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് ദുരിതമാകുന്നുവെന്നും കേന്ദ്രത്തിന്റെ ഉത്തരവ് കുറച്ചുദിവസത്തേക്ക് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് വിശദീകരണം കേള്‍ക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കള്ളപ്പണം രാജ്യത്തെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്തുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. പുതിയ നിര്‍ദേശം വന്നതോടെ രാജ്യത്തെ വിവിധ ബാങ്കുകളിലായി മൂന്നു ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. ഡിസംബര്‍ അവസാനത്തോടെ 11 ലക്ഷം കോടി രൂപ ബാങ്കുകളില്‍ എത്തുമെന്നാണ് കരുതുന്നതെന്നും എജി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top