Flash News

2000 രൂപയുടെ പുതിയ നോട്ട് ലിപ്സ്റ്റിക്കായും ഉപയോഗിക്കാമെന്ന് നടി ദിവ്യ സ്പന്ദന

November 17, 2016

kannada_actress_ramya_new_images_photos_11fd51e2000 രൂപയുടെ നോട്ട് കളര്‍ ഇളകില്ലെന്നും വാട്ടര്‍ പ്രൂഫ് ആണെന്നും തെളിയിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപിയും നടിയുമായ ദിവ്യ സപ്ന്ദന.

ദിവ്യയുടെ വീട്ടിലെ ജോലിക്കാരി വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് 2000 രൂപയുടെ നോട്ടുതുടക്കുമ്പോള്‍ കളറിളകുന്ന വീഡിയോ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതേ ജോലിക്കാരി തന്നെ നേരത്തെ ഒരു വീഡിയോ എവിടെയോ കണ്ടിരുന്നെന്നും നോട്ടിന് കളറിളകുന്നത് വിശ്വസിക്കാത്തതു കൊണ്ടാണ് അവര്‍ തന്നെ ഇത് ചെയ്ത് കാട്ടിയതെന്നും ദിവ്യ പറയുന്നു.

മാത്രമല്ല പുതിയ രണ്ടായിരം നോട്ടുകൊണ്ട് പെണ്‍കുട്ടികളുടെ ചുണ്ടില്‍ ലിപ്സ്റ്റിക് ആയും ഉപയോഗിക്കാമെന്നും പരിഹാസരൂപേണ ദിവ്യ പറയുന്നു.

നോട്ടുകളില്‍ എന്തെങ്കിലും തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതോ നശിപ്പിക്കുന്നതോ ക്രിമിനല്‍ കുറ്റമാണ്. ഇത്തരത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ സാധ്യതയുണ്ട്. മുമ്പ് നോട്ട് കത്തിക്കുന്ന ദൃശ്യം നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top