Flash News

“എന്നെ കൂടെക്കൂട്ടാമോ”; രണ്‍ബീറിനോട് കത്രീന

November 18, 2016

katrina-kaif-ranbir-kapoor-love-storyആറു വര്‍ഷത്തെ ലിവിംഗ് ടുഗദറിന് ശേഷം ഈ വര്‍ഷം ആദ്യമാണ് ആരാധകരുടെ ഇഷ്ട പ്രണയ ജോഡിയായ രണ്‍ബീറും കത്രീനയും വേര്‍പിരിഞ്ഞത്. 2016ല്‍ വിവാഹമുണ്ടാകുമെന്ന് പറഞ്ഞ താരങ്ങള്‍ പെട്ടെന്നാണ് ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഏറെ വേദനയോടെയാണ് പിരിയുന്നത് കാരണം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലയെന്നാണ് കത്രീന പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ടയാളായിരുന്നു കത്രീനയെന്നാണ് രണ്‍ബീറും പറഞ്ഞത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ സജീവമായിരിക്കുകയാണ്.

വേര്‍പിരിഞ്ഞ ശേഷം ഒന്നിച്ച് അഭിനയിക്കാനും ഇരുവരും തയ്യാറായിരുന്നില്ല. എത്ര ശ്രമിച്ചാലും ഇനി ഒന്നിക്കില്ലെന്നു പറഞ്ഞ താരങ്ങള്‍ ഇപ്പോള്‍ വീണ്ടും അടുക്കാനുള്ള തീരുമാനത്തിലാണെന്ന് പ്രമുഖ ദേശീയ മാധ്യമം പറയുന്നു. അതിന് മുന്‍പായി ഇരുവരും സംവിധായകരായ കരണ്‍ ജോഹറിന്റെയും അയാന്‍ മുഖര്‍ജിയുടെയും വീട്ടില്‍ കണ്ടുമുട്ടിയിരുന്നു. പരസ്പരം കണ്ട് സംസാരിച്ചപ്പോള്‍ അടുക്കണമെന്ന ആഗ്രഹം ഇരുവരും പങ്കുവെച്ചു. എന്നാല്‍ ഇനിയും പ്രണയിക്കണമെങ്കില്‍ ഉറപ്പിനായി വിവാഹ നിശ്ചയം വേണമെന്ന ആവശ്യം കത്രീന മുന്നോട്ട് വെച്ചിരിക്കുകയാണ്.

കത്രീനയും മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top