Flash News

ഗുലാം നബി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളം, മോദിയാണ് മാപ്പ് പറയേണ്ടതെന്ന് കോണ്‍ഗ്രസ്

November 19, 2016

New Delhi: Leader of Opposition Ghulam Nabi Azad along with other members protesting in Rajya Sabha during the winter session of Parliament in New Delhi on Thursday. PTI Photo / TV GRAB   (PTI11_17_2016_000142A)

New Delhi: Leader of Opposition Ghulam Nabi Azad along with other members protesting in Rajya Sabha during the winter session of Parliament in New Delhi on Thursday. PTI Photo / TV GRAB (PTI11_17_2016_000142A)

ന്യൂഡല്‍ഹി: ഉറിയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ഇരട്ടി പേര്‍ക്ക് നോട്ടുനിരോധനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടുവെന്ന പരാമര്‍ശം നടത്തിയ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് മാപ്പു പറയണമെന്ന് ബി.ജെ.പി. എന്നാല്‍, ഇത്രയും പേരുടെ മരണത്തിനിടയാക്കിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിച്ച സര്‍ക്കാര്‍ മാപ്പു പറണമെന്ന് കോണ്‍ഗ്രസ്. ഇതേച്ചൊല്ലി ഭരണ -പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭ സ്തംഭിപ്പിച്ചു.

നോട്ട് അസാധുവാക്കിയ നടപടിയെതുടര്‍ന്ന് മരണസംഖ്യ 40 കവിഞ്ഞുവെന്നും പാകിസ്ഥാന്‍ ഉറിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഇതിന്‍െറ പകുതി ജവാന്മാര്‍ മരിച്ചിട്ടില്ളെന്നുമായിരുന്നു ഗുലാം നബിയുടെ പരാമര്‍ശം.  വിവാദമായതിനെ തുടര്‍ന്ന് ഗുലാം നബിയുടെ വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയിരുന്നു. രാജ്യസഭ ചേര്‍ന്നയുടന്‍ ബി.ജെ.പി അംഗങ്ങള്‍ ഗുലാം നബിയുടെ മാപ്പ് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ഇതോടെ, നോട്ട്നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.

ഗുലാം നബിയുടെ പരാമര്‍ശം കോണ്‍ഗ്രസിന് ഭീകരവാദത്തോട് മൃദുസമീപനമാണുള്ളതെന്ന സന്ദേശം നല്‍കുമെന്ന് പാര്‍ലമെന്‍റ റികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു. ദേശസ്നേഹം ആര്‍ക്കാണുള്ളതെന്ന് ബി.ജെ.പിയല്ല തീരുമാനിക്കുകയെന്ന് രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ തിരിച്ചടിച്ചു. 24 തവണ ഭീകരര്‍ ലക്ഷ്യമിട്ട മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബിയുടെ ദേശസ്നേഹം ആരും ചോദ്യം ചെയ്യേണ്ടെന്നും ആനന്ദ് ശര്‍മ ഓര്‍മിപ്പിച്ചു.

പ്രതിഷേധം രൂക്ഷമായതോടെ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി സഭ നിര്‍ത്തിവെച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. ബഹളം രൂക്ഷമായതോടെ തിങ്കളാഴ്ചത്തേക്ക് പിരിയുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top