Flash News

ആര്‍.കെ. പചൗരിക്ക് വിദേശയാത്രക്ക് വീണ്ടും അനുമതി

November 20, 2016

rk-pachauri-cites-all-4-members-of-teris-new-probe-panel-as-his-witnessesന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ‘ദി എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട്’ (ടെറി) മുന്‍ മേധാവി ആര്‍.കെ. പചൗരിക്ക് വിദേശത്തു പോകാന്‍ കോടതി വീണ്ടും അനുമതി നല്‍കി. നവംബര്‍ 22 മുതല്‍ ഡിസംബര്‍ അഞ്ചുവരെ ഡൊമിനിക്കന്‍ റിപ്പബ്ളിക്കില്‍ സന്ദര്‍ശനം നടത്തുന്നതിനാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത്. നേരത്തേ ഇദ്ദേഹത്തിന് കേസില്‍ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ പ്രതിയാക്കപ്പെട്ട ശേഷം അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി 11 രാജ്യങ്ങളില്‍ പചൗരി കോടതി അനുമതിയോടെ ഇതിനകം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുന്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയതായാണ് ‘ടെറി’ മുന്‍ മേധാവിക്കെതിരായ കുറ്റം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top