- Malayalam Daily News - http://www.malayalamdailynews.com -

വീഞ്ഞു കുടിക്കാം….വീഞ്ഞില്‍ നീന്തിത്തുടിക്കാം; ജപ്പാനിലെ ഒരു അപൂര്‍‌വ്വ കാഴ്ച

beaujolais-nouveau-2015-940വെള്ളത്തിന് പകരം വൈന്‍ നിറച്ച പൂളിലെ കുളി എങ്ങനെയിരിക്കും. അതും വൈന്‍ നിറച്ച ഗ്ലാസില്‍ നിന്ന് അല്‍പം നുകര്‍ന്നുകൊണ്ട്. ജപ്പാനിലെ വൈന്‍ പ്രേമികളാണ് ഈ വര്‍ഷത്തെ Beaujolais Nouveau ആഘോഷത്തിന്റെ ഭാഗമായി കുളിയും വൈനിലാക്കിയത്. ഫ്രഞ്ച് വൈനായ Beaujolais Nouveau നിറച്ച പൂളില്‍ നീന്തിതുടിച്ചായിരുന്നു ജപ്പാന്‍കാരുടെ ആഘോഷം. മുതിര്‍ന്നവര്‍ക്ക് ഇഷ്ടം പോലെ വൈന്‍ അകത്താക്കാം. കുട്ടികളും ഇതില്‍ പങ്കെടുക്കാം. എന്നാല്‍ അവര്‍ക്ക് മുന്തിരി ജ്യൂസ് മാത്രമേ നല്‍കൂ.

ഫ്രാന്‍സിലെ Beaujolais മേഖലയിലെ ഗാമെ ഗ്രേപ്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് Beaujolais Nouveau വൈന്‍. ജപ്പാനും ജര്‍മനിയും യുഎസുമാണ് ഇത് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]