Flash News

നിയുക്ത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ പരസ്യമായി അപമാനിച്ച ഹാമില്‍ടണ്‍ ബ്രോഡ്‌വേ മ്യൂസിക്കല്‍ താരങ്ങള്‍ മാപ്പ് പറയണമെന്ന് ഡോണാള്‍ഡ് ട്രം‌പ്

November 21, 2016

635981427297981027-040-trumpവാഷിംഗ്ടണ്‍: നിയുകത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ അപമാനിച്ച ഹാമില്‍ടണ്‍ ബ്രോഡ്‌വേ മ്യൂസിക്കല്‍ താരങ്ങള്‍ മാപ്പു പറയണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്. പരിപാടിയിലേക്ക് ക്ഷണം ലഭിച്ച് എത്തിയ പെന്‍സിന് നന്ദി പറഞ്ഞ് വായിച്ച കത്തില്‍ പുതിയ ഭരണകൂടത്തെക്കുറിച്ച ആശങ്കയാണ് പങ്കുവെച്ചത്. താന്‍ ഇത് കേട്ടുവെന്നും പൈന്‍സിനോടുള്ള മോശം പെരുമാറ്റത്തിന് താരങ്ങളും നിര്‍മ്മാതാക്കളും മാപ്പുപറയണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പെന്‍സിനു മുമ്പില്‍ നടനായ ബ്രാന്‍ഡണ്‍ വിക്ടറാണ് കത്ത് വായിച്ചത്. ”സര്‍, ഞങ്ങള്‍ അമേരിക്കയില്‍ ചിതറിക്കിടക്കുന്നവര്‍ നിങ്ങളുടെ ഭരണകൂടം ഞങ്ങളെയും ഞങ്ങളുടെ ഭൂമിയെയും കുട്ടികളെയും മാതാപിതാക്കളെയും സംരക്ഷിക്കില്ലെന്ന് ആശങ്കപ്പെടുന്നു. ഞങ്ങള്‍ക്ക് പ്രതിരോധങ്ങള്‍ നേരിടേണ്ടി വരുമെന്നും ഞങ്ങളുടെ അവകാശങ്ങള്‍ അന്യാധീനപ്പെടുമെന്നും കരുതുന്നു. എന്നാല്‍ ഈ പരിപാടി നമ്മുടെ അമേരിക്കന്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും നിങ്ങളെ പ്രചോദിപ്പിക്കുമെന്ന് സത്യമായും പ്രതീക്ഷിക്കുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതിന് നന്ദി. ഈ മനോഹരമായ അമേരിക്കന്‍ സ്‌റ്റോറി സ്ത്രീകള്‍, പുരുഷന്‍മാര്‍, വ്യത്യസ്ത വര്‍ണങ്ങളും , മതങ്ങളുമുള്ള വിഭിന്നമായ സമൂഹത്തെക്കുറിച്ച് പറയുന്നു.” ഇതായിരുന്നു കത്തിലെ ഉള്ളടക്കം

ഈ കത്ത് വായിച്ചയുടനെ സദസ്സിലിരുന്നവര്‍ പെന്‍സിനെ കൂകിവിളിച്ചെന്നും, അസഭ്യങ്ങള്‍ പറഞ്ഞെന്നും പരാതിയുണ്ട്. ഇതേ തുടര്‍ന്നാണ് ഹാമില്‍ട്ടണ്‍ താരങ്ങള്‍ പെന്‍സിനോട് മാപ്പുപറയണമെന്നാണ് ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top