Flash News

സഹ. ബാങ്കില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ച ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

November 21, 2016

malayalam-daily-news-thump-1-2കോട്ടയം: സഹകരണബാങ്കില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ച ഗൃഹനാഥന്‍, പണം നഷ്ടമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. എരുമേലി കാളകെട്ടി ചെരുവിളയില്‍പുത്തന്‍വീട്ടില്‍ ഓമനക്കുട്ടന്‍ പിള്ളയെയാണ് (73) വീട്ടല്‍ തൂങ്ങിമരിച്ചത്.

പലതവണയായി കുറച്ചു പണം പിന്‍വലിച്ചെങ്കിലും ചികിത്സക്കുപോലും ഇത് തികയാതായതോടെ ആഴ്ചകളായി അസ്വസ്ഥനായിരുന്നു. കോട്ടയത്ത് സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായിരുന്ന ഓമനക്കുട്ടന്‍പിള്ള ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് ജോലിയില്‍നിന്ന് പിരിഞ്ഞിരുന്നു. വര്‍ഷങ്ങളായി സ്വരുക്കൂട്ടിയ പണംകൊണ്ട് സ്ഥലം വാങ്ങണമെന്ന ആഗ്രഹം മക്കളെ അറിയിച്ചിരുന്നു. ഭാര്യയും മക്കളും പുറത്തുപോയി വൈകീട്ട് മൂന്നുമണിയോടെ തിരിച്ചു വരുമ്പോഴാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top