Flash News

തോമസ് പാറയില്‍ (58) അറ്റ്‌ലാന്റയില്‍ നിര്യാതനായി

November 22, 2016

untitledഅറ്റ്‌ലാന്റ: പൊയ്യ പാറയില്‍ പരേതനായ അപ്രേംകുട്ടിയുടേയും മറിയംകുട്ടിയുടേയും മകന്‍ തോമസ് പാറയില്‍ (58) നിര്യാതനായി. തൃശൂര്‍ അമ്മാടം കാട്ടൂക്കാരന്‍ കുടുംബാംഗം ഷെര്‍ളിയാണ് ഭാര്യ.

മക്കള്‍: അപ്രേം, മരിയ.

സഹോദരങ്ങള്‍: പരേതയായ ജോളി പാറയില്‍, എലിസബത്ത് ജോസഫ് മൂഞ്ഞേലി (പുത്തന്‍വേലിക്കര), കത്രീന ജോസഫ് കോട്ടൂര്‍ (ജര്‍മനി), മേരി ജോര്‍ജ് അരീക്കാടന്‍ (കാനഡ), അന്നമ്മ തോമസ് (പുല്ലൂക്കര), സിസിലി കാഞ്ഞിര (യുഎസ്എ), റാണി ബേബി പുന്നേലിപ്പറമ്പില്‍ (കൊമ്പൊടിഞ്ഞാമാക്കല്‍), റോസ്‌മോള്‍ ജയിംസ് കവലക്കാട്ട് (ചിയ്യാരം).

പൊതുദര്‍ശനം: നവംബര്‍ 25 (വെള്ളി) വൈകീട്ട് 5 മണി മുതല്‍ 9 മണിവരെ സ്നേല്‍‌വില്‍ ഇറ്റര്‍ണല്‍ ഫ്യൂണറല്‍ ഹോമില്‍

സംസ്കാര ശുശ്രൂഷകള്‍: നവംബര്‍ 26 (ശനി) ഉച്ചയ്ക്ക് 1:30ന് ലോഗന്‍വില്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് വൈകീട്ട് 4 മണിക്ക് ഇറ്റേര്‍ണല്‍ ഹില്‍ സെമിത്തേരിയില്‍ സംസ്കാരം നടക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top