Flash News

ശബരിമലയുടെ പേരു മാറ്റുന്നത് സ്ത്രീ പ്രവേശനം തടയാന്‍

November 22, 2016

sabarimalnew_22കോട്ടയം: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ വാദത്തെ ചെറുക്കാനാണ് ക്ഷേത്രത്തിന്‍െറ പേര് മാറ്റുന്നത്. അയ്യപ്പസ്വാമി കുടികൊള്ളുന്ന ലോകത്തെ ഏകക്ഷേത്രം ശബരിമലയാണെന്നും അതിനാല്‍ സ്ത്രീപ്രവേശനം പാടില്ലെന്നും വാദിക്കാനാണു ബോര്‍ഡിന്‍െറ നീക്കം. സംസ്ഥാനത്തെ മറ്റെല്ലാ ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്നും അതിനാല്‍ ശബരിമലയില്‍ ആകാമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനെ മറികടക്കുകയാണ് പേരുമാറ്റം വഴി ബോര്‍ഡ് ലക്ഷ്യമിടുന്നത്. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതിനാല്‍ ഇവിടെ ഒരുവിധത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടില്ലെന്നാണ് വാദം.

പേരുമാറ്റത്തിന്‍െറ എല്ലാ ഉത്തരവാദിത്തവും തന്നില്‍ നിക്ഷിപ്തമാണെന്ന നിലപാടിലാണ് ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ബോര്‍ഡിന്‍െറ നീക്കങ്ങളാണ് പേരുമാറ്റത്തിനാധാരമെന്ന് പറയുന്നുണ്ടെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ പ്രയാര്‍ തയാറായില്ല.

ശബരിമല ക്ഷേത്രത്തിന്‍െറ പേരുമാറ്റിയത് മന്ത്രി അറിഞ്ഞത് പത്രങ്ങളിലൂടെ

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്‍െറ പേരുമാറ്റാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ദേവസ്വം വകുപ്പ് മന്ത്രി. ദേവസ്വം മന്ത്രിയായ തന്നോട് ആലോചിക്കാതെ എടുത്ത തീരുമാനം ചട്ടവിരുദ്ധമാണെന്നും ഇതില്‍ വിശദീകരണം തേടുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പേരുമാറ്റം സംബന്ധിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഇക്കാര്യം തന്നോട് ആലോചിച്ചതുപോലുമില്ല. പത്രങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

പേരുമാറ്റം സംബന്ധിച്ച ഉത്തരവിറക്കാനുള്ള അധികാരം ദേവസ്വം കമീഷണര്‍ക്കാണ്. അദ്ദേഹം സംഭവം അറിഞ്ഞിട്ടില്ല. ശബരിമല തന്ത്രിയോടും അഭിപ്രായം ആരാഞ്ഞില്ല. ബോര്‍ഡ് പ്രസിഡന്‍റും അംഗവും ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ നിയമവിരുദ്ധമാണ്. ഇതേ അഭിപ്രായമാണ് പന്തളം രാജകുടുംബാംഗങ്ങള്‍ക്കുമുള്ളത്. ഇത്തരമൊരു പേരുമാറ്റത്തിന്‍െറ ആവശ്യമെന്താണെന്നത് നിഗൂഢമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ അഞ്ചിന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ശബരിമലയുടെ പേരുമാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിനത്തെുടര്‍ന്ന്, ആറിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ ‘ശബരിമല ധര്‍മശാസ്താ ക്ഷേത്രം’ എന്ന പേര് മാറ്റി ‘ശബരിമല ശ്രീഅയ്യപ്പസ്വാമി ക്ഷേത്രം’ എന്നാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ധാരാളം ശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും ശ്രീഅയ്യപ്പസ്വാമി ക്ഷേത്രം ഇനി ഒന്നേ ഉണ്ടാകുകയുള്ളൂവെന്നും ഉത്തരവിലുണ്ട്. ദേവസ്വം രേഖകളിലും മറ്റും ഇനി മുതല്‍ ശബരിമല ശ്രീഅയ്യപ്പസ്വാമി ക്ഷേത്രം എന്നായിരിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നുള്ള എല്ലാ എഴുത്തുകുത്തുകളും ഇങ്ങനെയായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതാണ് പുതിയ വിവാദങ്ങളിലേക്ക് കടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top