Flash News

സി.ബി.എസ്.ഇ കലോത്സവത്തിന്‍െറ സംഘാടകര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് വിധികര്‍ത്താക്കള്‍

November 23, 2016

logoതൊടുപുഴ: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിന്‍െറ സംഘാടകര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് മത്സരത്തിന്‍െറ വിധികര്‍ത്താക്കള്‍. നൃത്ത ഇനങ്ങളിലെ വിധി കര്‍ത്താക്കളായിരുന്ന ഗംഗ കലാഭാരതി, ഷീന ജഗന്നാഥന്‍ എന്നിവരാണ് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നത്. തങ്ങളുടെ വിധി നിര്‍ണയം അസാധുവാക്കി പുനര്‍മൂല്യനിര്‍ണയം നടത്തിയപ്പോഴും അതേ ഫലങ്ങള്‍ തന്നെ ആവര്‍ത്തിച്ചെന്നും ഇരുവരും പറഞ്ഞു.

കലോത്സവങ്ങളില്‍ വിധിനിര്‍ണയം സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അടിമാലിയില്‍ മൂന്നു ദിവസം മത്സരങ്ങള്‍ക്ക് വിധി നിര്‍ണയിച്ചിരുന്നു. മൂന്നാം ദിവസമാണ് പ്രശ്നമുണ്ടാകുന്നത്. അപ്പോള്‍ തന്നെ പൊലീസ് ഇടപെട്ട് തങ്ങളെ വിധികര്‍ത്താക്കള്‍ക്കുള്ള മുറിയിലേക്ക് മാറ്റി. തുടര്‍ന്ന് സംഘാടകര്‍ ഫലം റദ്ദാക്കിയതായി അറിയിച്ചു.
തുടര്‍ന്ന് സംഭവിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. നൃത്ത ഇനങ്ങളിലെ മുഴുവന്‍ വിധികര്‍ത്താക്കളെയും അയോഗ്യരാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒൗദ്യോഗികമായി വിവരം ഞങ്ങളെ അറിയിച്ചിട്ടില്ല. എല്ലാ കുട്ടികളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. അതിനാല്‍ തങ്ങള്‍ക്കെതിരെയുള്ള തീരുമാനം എന്തിന്‍െറ അടിസ്ഥാനത്തിലാണെന്ന് സംഘാടകര്‍ വ്യക്തമാക്കണം.

ഇപ്പോള്‍ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. തങ്ങളുടെ ഫോട്ടോ ഉപയോഗിച്ചാണ് പ്രചാരണം. ഇത് തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top