Flash News

അഭിപ്രായം പറയുന്നവരെ വെടിവെച്ചുകൊല്ലാന്‍ ആര്‍ക്കാണ് അവകാശം, മോദിയുടെ നയങ്ങള്‍ നടപ്പാക്കാനല്ല എല്‍.ഡി.എഫ് സര്‍ക്കാര്‍: കാനം രാജേന്ദ്രന്‍

November 26, 2016

kanam-against-sfi-strike_0ആലപ്പുഴ: അഭിപ്രായം പറയുന്നവരെ വെടിവെച്ചുകൊല്ലാന്‍ ആര്‍ക്കാണ് അവകാശമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കാനല്ല സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതാണ് കരിനിയമങ്ങള്‍.

വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്‍െറ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍, അഭിപ്രായം പറയുന്നവരെ നിശ്ശബ്ദരാക്കുന്ന രാഷ്ട്രീയം ഇന്ന് രാജ്യത്ത് വളര്‍ന്നുവരുകയാണ്. ഭരണകൂടത്തിന്‍െറ ജനാധിപത്യസ്വഭാവം നഷ്ടപ്പെടുന്നു. ആദിവാസികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ രാജ്യത്തുണ്ട്. അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളിലെ ശരിതെറ്റുകള്‍ പരിശോധിക്കുന്നതിന് പകരം എതിര്‍ശബ്ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഇന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും മുന്നോട്ടുപോകുകയാണ്. വനവാസികളില്‍നിന്നുതന്നെ ചെറുപ്പക്കാരെ കണ്ടുപിടിച്ച് അവര്‍ക്ക് ആയുധങ്ങള്‍ നല്‍കി തങ്ങളുടെ സ്വന്തം സഹോദരങ്ങളെ കൊന്നൊടുക്കാന്‍ പറഞ്ഞയക്കുന്നു. ഛത്തിസ്ഗഢിലും ഝാര്‍ഖണ്ടിലുമൊക്കെ ഇതാണ് നടക്കുന്നത്. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന നിര്‍ദേശം ഇടതുമുന്നണി സര്‍ക്കാര്‍ നല്‍കണമെന്ന് കാനം പറഞ്ഞു.

സംസ്ഥാനത്തെ ജനകീയ സമരങ്ങളോട് വ്യത്യസ്ത നയമാണ് എല്‍.ഡി.എഫിനുള്ളത്. എല്‍.ഡി.എഫിന്‍െറ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഇത്തരം പ്രശ്നങ്ങളെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുമെന്നാണ് പ്രതീക്ഷ. അഭിപ്രായം പറയുന്നവര്‍ക്കെതിരെ എന്തിനാണ് ഭീകരവിരുദ്ധ നിയമം ഉപയോഗിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പാടില്ളെന്ന് പ്രസംഗിച്ചതിന്‍െറ പേരില്‍ ചിലര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം ചുമത്തി. അവരുടെ അഭിപ്രായം കേരളത്തിലെ ജനങ്ങള്‍ കേട്ടില്ല. വലിയ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു. എന്നാല്‍, കരിനിയമങ്ങള്‍ ഇവിടെ ഇപ്പോഴും പൊലീസ് ചുമത്തുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ അത്തരം നയങ്ങള്‍ക്കെതിരെ പോരാടി വന്ന കമ്യൂണിസ്റ്റുകാര്‍ ഈ നിയമങ്ങളെ അനുകൂലിക്കേണ്ടതുണ്ടോ എന്ന് ഗൗരവപൂര്‍വം പരിശോധിക്കണം. ഭരണം സുതാര്യമാക്കി അഴിമതി ഇല്ലാതാക്കണമെന്നും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ ഭരണകൂട നയങ്ങള്‍ തിരുത്താന്‍ സര്‍വിസ് സംഘടനകള്‍ക്ക് കഴിയണമെന്നും കാനം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top