Flash News

മന്ത്രി എം.എം. മണി കോടതിയില്‍ ഹാജരായി; വിധി ഒമ്പതിന്

November 26, 2016

mani_1155164fഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായ വൈദ്യുതി മന്ത്രി എം.എം. മണി കോടതിയില്‍ ഹാജരായി. അഞ്ചു തവണയിലായി നടന്ന വിടുതല്‍ ഹരജിയിലെ വാദം പൂര്‍ത്തിയായി. കേസിലെ ഒന്നും മൂന്നും പ്രതികളായ പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരും മണിയോടൊപ്പം ഹാജരായിരുന്നു. കേസില്‍ ഡിസംബര്‍ ഒമ്പതിനു വിധി പറയും.

ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ പാമ്പുപാറ കുട്ടന്‍, എം.എം. മണി, ഒ.ജി. മദനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്ന സ്പെഷല്‍ പ്രോസിക്യൂട്ടറുടെ വാദവും കേസ് നിലനില്‍ക്കില്ലെന്ന എതിര്‍വാദവുമാണ് പൂര്‍ത്തിയായത്.

1982 ഒക്ടോബര്‍ 14ന് രാജാക്കാട് ഏരിയ കമ്മിറ്റി ഓഫിസില്‍വെച്ച് നടത്തിയ ഗൂഢാലോചനയില്‍ പങ്കാളികളായ അന്നത്തെ ഏരിയ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, സി.ഐ.ടി.യു ജില്ല സെക്രട്ടറിയും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ എ.കെ. ദാമോദരന്‍, സേനാപതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി.എം. ജോസഫ് എന്നിവരെയും പ്രതി ചേര്‍ക്കണമെന്ന പ്രോസിക്യൂഷന്‍ വാദത്തിലും ഒമ്പതിനു തന്നെ വിധി പറയും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top