Flash News

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിസ്‌കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍: ട്രം‌പ്

November 28, 2016

U.S. Republican presidential candidate Donald Trump addresses the media regarding donations to veterans foundations at Trump Tower in Manhattan, New York, U.S., May 31, 2016.  REUTERS/Lucas Jackson - RTX2F0UL

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചെന്ന പരാതിയില്‍ വീണ്ടും വോട്ടെണ്ണാനുള്ള തീരുമാനത്തിനെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വീണ്ടും വോട്ടെണ്ണുന്നതും, ഇതിന് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ നല്‍കുന്നതും, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ട്രംപ് ആരോപിച്ചു. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നല്‍കിയ പരാതിയില്‍ വിസ്‌കോസിന്‍ സ്‌റ്റേറ്റിലാണ് വീണ്ടും വോട്ടെണ്ണല്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

ഇലക്ട്രോണിക് മെഷിന്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പില്‍ നിര്‍ണായക സ്‌റ്റേറ്റുകളിലടക്കം ഭൂരിപക്ഷം നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ജയിച്ചത്. ഈ സംസ്ഥാനങ്ങളില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഫലം അട്ടിമറിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്രീന്‍ പാര്‍ട്ടി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിസ്‌കോസിനില്‍ ഡിസംബര്‍ 13 ന് മുമ്പ് പുനര്‍ വോട്ടെണ്ണല്‍ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കും.

ഈ തീരുമാനത്തിനെതിരായാണ് ട്രംപിന്റെ പ്രതികരണം. ഗ്രീന്‍ പാര്‍ട്ടി നടത്തുന്നത് അഴിമതിയാണെന്നും ഇതിന് ഡെമോക്രാറ്റുകള്‍ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ വോട്ടുകളില്‍ ഭൂരിപക്ഷം ഹിലരിക്കായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രീന്‍ പാര്‍ട്ടിയുടെ നീക്കത്തിന് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ നല്‍കിയത്. വിസ്‌കോസിന് പുറമെ ട്രംപ് അട്ടിമറി ജയം നേടിയ മിഷിഗണിലും പെന്‍സില്‍വാനിയയിലും പുനര്‍ വോട്ടെണ്ണല്‍ ആവശ്യം ശക്തമാണ്.

ആരോപണങ്ങളുമായി രംഗത്തു വരുന്നതിനു പകരം വിധി അംഗീകരിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. ഈ സമയത്ത് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തുവന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top