Flash News

ചരിത്രം കുറിച്ച് സഫാ മൂന്നാം പ്രാവശ്യവും കുവൈത്ത് പാര്‍ലമെന്റിലേക്ക്

November 29, 2016

safaകുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച പതിനഞ്ചു സ്ത്രീകളില്‍ ജയിച്ച ഏക വനിത എന്നതിനൊപ്പം സഫാ അബ്ദുറഹ്മാന്‍ അല്‍ ഹാഷിം (52) മറ്റൊരു ചരിത്രം കൂടി കുറിക്കുകയാണ്. തുടര്‍ച്ചയായി മൂന്നു തവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായാണ് സഫാ ഇത്തവണ പാര്‍ലമെന്റിലെത്തുന്നത്.

മൂന്നാം മണ്ഡലത്തില്‍ നിന്ന് 3273 വോട്ടുകളുടെ ബലത്തോടെയാണ് സഫാ അബ്ദുല്‍ റഹിമാന്‍ അല്‍ ഹാശിം പാര്‍ലമെന്റില്‍ എത്തുന്നത് . 2012 ഡിസംബറിലും 2013 ജൂലൈയിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഇവര്‍ സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ചു 2014 ല്‍ പാര്‍ലമെന്റ് അംഗത്വം രാജി വെച്ചിരുന്നു. വനിതകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി ലഭിച്ച ശേഷം നടന്ന ആറു തെരഞ്ഞെടുപ്പുകളില്‍ മൂന്നു തവണ മാത്രമാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 2009 ല്‍ നാല്, 2012 ഡിസംബറില്‍ മൂന്ന്, 2013 ല്‍ ഒന്ന് എന്നിങ്ങനെയായിരുന്നു കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ ജയിച്ച വനിതകളുടെ എണ്ണം.

ഇംഗ്ലിഷ് സാഹിത്യത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദധാരിയായ ഇവര്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍നിന്നു പിജി ഡിപ്ലോമയും അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്നു ഡോക്ടറേറ്റും നേടി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥയായിരുന്നു. പിന്നീടു രാജ്യത്തെ വിവിധ കമ്പനികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. തുടര്‍ന്നാണു രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top