Flash News

കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തില്‍നിന്ന് 1.40 കോടി രൂപയുടെ പുതിയ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തു

November 30, 2016

black-money-reuters_650x400_51480418149കോയമ്പത്തൂര്‍: നഗരത്തിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജ് കേന്ദ്രീകരിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചിരുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. പൊള്ളാച്ചി സ്വദേശികളായ തമിഴ്ശെല്‍വന്‍ (30), ലോകനാഥന്‍ (35), തിരുച്ചെന്തൂര്‍ മണികണ്ഠന്‍ (40) എന്നിവരാണ് പിടിയിലായത്. സംഘം ഉപയോഗിച്ചിരുന്ന കാറുകളില്‍നിന്ന് 1.40 കോടിയുടെ കറന്‍സിയാണ് പിടികൂടിയത്. പുതിയ 2,000, 100 രൂപ നോട്ടുകെട്ടുകളായിരുന്നു ഇവയെല്ലാം. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ കോവൈ പുതൂര്‍ പിരിവിലുള്ള സ്വകാര്യ എന്‍ജിനീയറിങ് കോളജ് വളപ്പില്‍ ബാങ്കുകളുടെ എ.ടി.എമ്മുകളുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.

അണ്ണാ ഡി.എം.കെ കോയമ്പത്തൂര്‍ ജില്ല സെക്രട്ടറിയും മന്ത്രിയുമായ എസ്.പി. വേലുമണിയുടെ അനുയായികള്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് തിങ്കളാഴ്ച രാത്രി കോളജ് കാമ്പസ് വളഞ്ഞ് സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു ലക്ഷം രൂപയുടെ പഴയ 500, 1,000 രൂപ നോട്ടുകള്‍ നല്‍കിയാല്‍ സംഘം 70,000 രൂപ തിരിച്ചുനല്‍കും. രണ്ടാഴ്ചക്കിടെ സംഘം കോടികളുടെ ഇടപാടുകള്‍ നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top