Flash News

കര്‍ണാടകയില്‍ 50 ലക്ഷം പിടികൂടി

December 3, 2016

524559-rs-2000-notes-bundle-reutersബംഗളൂരു: ബംഗളൂരുവില്‍ അനധികൃതമായി കടത്തുന്നതിനിടെ 40 ലക്ഷം രൂപ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. വൈറ്റ്ഫീല്‍ഡില്‍നിന്ന് പൊലീസ് പിടികൂടിയ ആന്ധ്രപ്രദേശ് സ്വദേശി ഈശ്വരപ്പയുടെ (61) കാറില്‍നിന്ന് പൊലീസ് കണക്കില്‍പെടാത്ത 12.10 ലക്ഷത്തിന്‍െറ 2,000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു. കര്‍ഷകനായ ഇദ്ദേഹം നഗരത്തിലെത്തി പഴയ നോട്ടുകള്‍ മാറ്റി മടങ്ങുന്നതിനിടെയാണ് പൊലീസിന്‍െറ വലയിലായത്.

ബെല്ലാരി റോഡിലെ ബാപ്റ്റിസ്റ്റ് ആശുപത്രിക്കു സമീപത്തുനിന്ന് ഹെബ്ബാള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരില്‍നിന്ന് കണക്കില്‍പെടാത്ത 18 ലക്ഷം രൂപ കണ്ടെടുത്തു. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ശ്രീധര്‍, സുഹൃത്ത് മോഹന്‍ എന്നിവരില്‍നിന്നാണ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. 10 ലക്ഷത്തിന്‍െറ 2,000 രൂപ നോട്ടുകളും എട്ടു ലക്ഷത്തിന്‍െറ 100 രൂപ നോട്ടുകളുമാണ് കണ്ടെടുത്തത്.

തുമകൂരുവില്‍ കാറില്‍ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്ന 10 ലക്ഷവും പിടികൂടി. 2,000, 100 രൂപയുടെ നോട്ടുകെട്ടുകളാണ് രേഖകളില്ലാതെ കടത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top