Flash News

യു.എസ്. ഡോളര്‍ ബില്‍ സ്കാന്‍ ചെയ്താല്‍ വൈറ്റ് ഹൗസിന്റെ ത്രീ ഡി വിഷ്വല്‍സ് കാണാം

December 3, 2016

downloadരണ്ടായിരം രൂപാ നോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കാണാന്‍ സാധിക്കുന്ന മോദി കീനോട്ട് ആപ്പ് പുറത്തിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അമേരിക്കന്‍ ഡോളറിലും വീഡിയോ കാണാനുള്ള സംവിധാനം.

വൈറ്റ് ഹൗസ് ഔദ്യോഗികമായി പുറത്തിറക്കിയ 1600 എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുപയോഗിച്ച് ഡോളര്‍ നോട്ടിലെ ജോര്‍ജ്ജ് വാഷിംടണിന്റെ ചിത്രം സ്‌കാന്‍ ചെയ്താല്‍ വൈറ്റ് ഹൗസിന്റെ ത്രീഡി അനിമേറ്റഡ് വീഡിയോ ദൃശ്യം കാണാനാവും.

വന്‍ ഹിറ്റായി മാറിയ പോക്കിമോന്‍ ഗോ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമിനുപയോഗിച്ച അതേ സാങ്കേതിക വിദ്യയാണ് 1600ന് വേണ്ടിയും ഉപയോഗിച്ചിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ ആകാശ ദൃശ്യത്തിന് സമാനമായ ത്രിമാന ദൃശ്യങ്ങള്‍ ആപ്പില്‍ കാണാമെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ദൃശ്യങ്ങള്‍ മാത്രമാവും ഇതില്‍ കാണാനാവുക. വിദേശ നേതാക്കളുടെ ആഗമനം, ഈസ്റ്റര്‍ ആഘോഷം തുടങ്ങിയ ആഘോഷങ്ങളും ഈ ആപ്ലിക്കേഷനിലൂടെ കാണാനാവും.

നെക്‌സസ് സ്റ്റുഡിയോസിന്റെ സഹായത്തോടുകൂടിയാണ് വൈറ്റ് ഹൗസ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

2000 രൂപാ നോട്ട് സ്‌കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന മോദി കീനോട്ട് എന്ന മൊബൈല്‍ ആപ്പ് ഇന്ത്യയില്‍ വലിയ വാര്‍ത്തയായിരുന്നു. പുതിയ കറന്‍സി നോട്ടില്‍ പ്രസംഗം ഉള്‍പ്പെടുത്തി എന്ന വിധത്തിലുള്ള പ്രചരണം വരെ ഇതിനെ കുറിച്ചുണ്ടായി.

എന്നാല്‍ രണ്ടായിരം രൂപാ നോട്ടിന്റെ പിന്‍വശത്തെ ചിത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. കറന്‍സിയുടെ കോപ്പിയാണെങ്കിലും കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ചിത്രമാണെങ്കിലും ഈ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാനും പ്രസംഗം കാണാനും സാധിക്കുമായിരുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാര സ്‌കള്‍ സ്റ്റുഡിയോസാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top