Flash News

സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ എറണാകുളം മുന്നേറ്റം തുടരുന്നു

December 5, 2016

d0112sകോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ വി. മുഹമ്മദ് അജ്മലും സോഫിയ സണ്ണിയും വേഗമേറിയ താരങ്ങളായി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജേതാവായ പാലക്കാടിന്‍െറ വി. മുഹമ്മദ് അജ്മലും ജൂനിയര്‍ പെണ്‍കുട്ടികളില്‍ സ്വര്‍ണം നേടിയ എറണാകുളത്തിന്‍െറ സോഫിയ സണ്ണിയുമാണ് വേഗമേറിയ താരങ്ങളായത്. 10.97 സെക്കന്‍ഡോടെയാണ് കുമരംപുത്തുര്‍ കല്ലടി എച്ച്.എസ്.എസിലെ അജ്മല്‍ ഫാസ്റ്റസ്റ്റായത്. കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ സോഫിയ സണ്ണി 12.49 സെക്കന്‍ഡില്‍ ഓടി. സീനിയറില്‍ കല്ലടി സ്കൂളിലെ പി.വി. വിനി 12.63 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്.

കായികോത്സവത്തില്‍ എറണാകുളം മുന്നേറ്റം തുടരുകയാണ്. 133 പോയന്‍റുള്ള എറണാകുളത്തിനു പിന്നില്‍ 92 പോയന്‍റുമായി പാലക്കാടുണ്ട്. കോഴിക്കോടിന് 36ഉം തിരുവനന്തപുരത്തിന് 32ഉം പോയന്‍റുണ്ട്. 61 പോയന്‍റുള്ള കോതമംഗലം മാര്‍ ബേസിലാണ് സ്കൂളുകളില്‍ മുന്നില്‍. പാലക്കാട് കല്ലടി എച്ച്.എസ്.എസിന് 43ഉം കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിന് 27ഉം പോയന്‍റുണ്ട്. ജൂനിയര്‍ ആണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ കല്ലടി സ്കൂളിലെ എ.പി. അശ്വിന്‍ ശങ്കര്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കല്ലടിയുടെ നിവ്യ ആന്‍റണി, ഡിസ്കസ്ത്രോയില്‍ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ പി.എ. അതുല്യ, സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മാര്‍ബേസിലിന്‍െറ അനുമോള്‍ തമ്പി എന്നിവരാണ് റെക്കോഡ് നേടിയത്. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ 100 മീറ്ററില്‍ ഒന്നാമതായ എല്‍ഗ തോമസും സീനിയറില്‍ സ്വര്‍ണമണിഞ്ഞ പി.വി. വിനിയും ഗോള്‍ഡന്‍ ഡബിള്‍ നേടി. മൂന്നാം ദിനമായ തിങ്കളാഴ്ച 33 ഫൈനലുകള്‍ അരങ്ങേറും.

സീനിയര്‍ വിഭാഗത്തില്‍ മികച്ച പ്രകടനവുമായി ദിവ്യ മോഹനും ജൂനിയര്‍ വിഭാഗത്തില്‍ റെക്കോഡ് പ്രകടനവുമായി നിവ്യ ആന്‍റണിയും കുതിക്കുകയാണ്.

കല്ലടി എച്ച്.എസ്.എസില്‍ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ നിവ്യ 3.45 മീറ്റര്‍ ഉയരമാണ് ചാടിയത്. 3.50 മീറ്റര്‍ ഉയരം കടക്കാനുള്ള ശ്രമം വിഫലമായി. കോതമംഗലം മാര്‍ ബേസില്‍ താരം ബ്ളെസി കുഞ്ഞുമോന്‍ (2.50 മീ.) വെള്ളിയും തൃശൂര്‍ ഗവ. ഫിഷറീസ് സ്കൂള്‍ താരം പി.എസ്. സുഫ്ന ജാസ്മിന്‍ (2.45 മീ.) വെങ്കലവും നേടി. പട്യാലയില്‍ നടന്ന കഴിഞ്ഞ സൗത്ത് ഏഷ്യന്‍ ഗെയിംസിലും നിവ്യ 3.45 മീറ്റര്‍ താണ്ടി സ്വര്‍ണം നേടിയിരുന്നു. 3.32 മീറ്റര്‍ താണ്ടി കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിലും സ്വര്‍ണം നേടി. തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ മീറ്റില്‍ 3.20 മീറ്റര്‍ ചാടി വെങ്കലവും നിവ്യ സ്വന്തമാക്കിയിരുന്നു.

പാലക്കാട് കല്ലടി സ്കൂളിലെ അര്‍ഷ ബാബു (3.10 മീ.) വെള്ളിയും തിരുവനന്തപുരം സായിയിലെ മാളവിക രമേഷ് (2.90) വെങ്കലവും നേടി. എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ ദിവ്യ, ചാള്‍സ് ഇ. ഇടപ്പയുടെ ശിക്ഷണത്തിലാണ്. കോയമ്പത്തൂര്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ നിവ്യക്കു പിന്നില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top