Flash News

ഉത്തരം മുട്ടിയപ്പോള്‍ ഐസക് കൊഞ്ഞനം കുത്തുന്നുവെന്ന് ചെന്നിത്തല

December 5, 2016

keral.com-ramesh-chennithalaകൊല്ലം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള പണം റിസര്‍വ് ബാങ്കില്‍നിന്ന് നേടിയെടുക്കുന്നതില്‍ ധനമന്ത്രി തോമസ് ഐസക് വീഴ്ചവരുത്തിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലു. തമിഴ്നാടും ആന്ധ്രയും കര്‍ണാടകവും ഇക്കാര്യത്തില്‍ സ്വീകരിച്ച ജാഗ്രത കേരള സര്‍ക്കാര്‍ കാട്ടിയില്ല. ഉത്തരംമുട്ടുമ്പോള്‍ ധനമന്ത്രി കൊഞ്ഞനംകാട്ടുകയാണ്.

ശമ്പളം നല്‍കുന്നതിന് ട്രഷറികള്‍ക്ക് എത്ര പണംവേണ്ടിവരുമെന്ന കണക്കെടുത്തത് നവംബര്‍ 30ന് വൈകീട്ട് മൂന്നിനാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് 24ന് കത്തയച്ചെന്നാണ് ഐസക് പറയുന്നത്. എന്നാല്‍ തുടര്‍നടപടികള്‍ സംസ്ഥാന ധനവകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. മറ്റ് സംസ്ഥാനങ്ങള്‍ വളരെ നേരത്തെ പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അവര്‍ക്കുവേണ്ട പണം വിമാനത്തിലെത്തിച്ചു. റിസര്‍വ് ബാങ്ക് 1000 കോടി തരാമെന്നു പറഞ്ഞതായി തോമസ് ഐസക് അവകാശപ്പെടുന്ന യോഗത്തിന്‍െറ മിനിട്സ് പുറത്തുവിടണം. സഹകരണമേഖലയിലെ പ്രതിസന്ധി റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരില്‍കണ്ട് ബോധ്യപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യം ധനമന്ത്രി ചെവിക്കൊണ്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്.

താന്‍ അപ്രസക്തനായതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നാണ് തോമസ് ഐസക് ആക്ഷേപിച്ചത്. ധനകാര്യ ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി നിയമിച്ചപ്പോള്‍ തോമസ് ഐസക്കാണ് അപ്രസക്തനായത്. ഇപ്പോഴത്തെ പ്രതിസന്ധിയിലെ ഒന്നാംപ്രതി മോദിയും രണ്ടാം പ്രതി പിണറായി വിജയനുമാണ്. ബി.ജെ.പിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്നാണ് ആക്ഷേപിക്കുന്നത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ചരിത്രം സി.പി.എമ്മിനാണുള്ളത്.
മുന്‍മന്ത്രി അടൂര്‍ പ്രകാശിന്‍െറ മകന്‍െറ ആഡംബര വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആഡംബര വിവാഹത്തിന് താന്‍ എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നിത്തല എന്‍െറ മേക്കിട്ട് കയറുന്നത് എന്തിനാണ്? തോമസ് ഐസക്

പാലക്കാട്: നോട്ടുപ്രതിസന്ധിക്ക് കാരണക്കാരായ ബി.ജെ.പി സര്‍ക്കാറിനെ ഒഴിവാക്കി രമേശ് ചെന്നിത്തല തന്‍െറ മേക്കിട്ടുകയറുന്നത് എന്തിനാണെന്ന് ധനമന്ത്രി ഡോ. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത് താനാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിട്ടും ചെന്നിത്തലക്ക് പ്രതികരിക്കാന്‍ മൂന്ന് ദിവസമെടുത്തു. കറന്‍സി പ്രശ്നത്തില്‍ റിസര്‍വ് ബാങ്കിനെ മൂലക്കിരുത്തിയ കേന്ദ്ര സര്‍ക്കാര്‍ വെട്ടില്‍വീണതായി ഡോ. തോമസ് ഐസക് ആരോപിച്ചു. ഇത് ശരിയാവാന്‍ രണ്ടുവര്‍ഷമെടുക്കും. പണരഹിത ഇക്കോണമി നടപ്പാക്കുമെന്ന് പറയുന്നവര്‍ എന്തിനാണ് 2000ത്തിന്‍െറ നോട്ട് അടിച്ചുവിടുന്നത്. ഏറിയാല്‍ ഒരുലക്ഷം കോടി രൂപ മാത്രമേ രാജ്യത്ത് കള്ളപ്പണമായി ഉണ്ടാവുകയുള്ളൂ. ഇതിന് 1.25 കോടി രൂപ ചെലവഴിച്ചുള്ള അതിസാഹസം എന്തിനായിരുന്നു.

അഭ്യന്തര വളര്‍ച്ച നിരക്കില്‍ രണ്ട് ശതമാനത്തിന്‍െറ കുറവുണ്ടായാല്‍തന്നെ 2.50 ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിന് ഉണ്ടാവുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങളുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ജി.എസ്.ടി നടപ്പാവാന്‍ അടുത്ത സെപ്റ്റംബര്‍വരെയെങ്കിലുമാവും.

ലോട്ടറി ടിക്കറ്റില്‍ പുതിയ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തുന്നത് പഠിക്കാനായി നിയോഗിച്ച പ്രഫ. ശിവശങ്കരന്‍ അധ്യക്ഷനായ കമ്മിറ്റി അടുത്ത ആഴ്ച റിപ്പോര്‍ട്ട് നല്‍കും. പുതിയ ലോട്ടറി ടിക്കറ്റ് സെക്യൂരിറ്റി സവിശേഷതയുള്ളതയായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top