Flash News

സംസ്ഥാന കായികമേളയില്‍ പാലക്കാടിന് കിരീടം

December 7, 2016

d0112sകോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടനേട്ടം. നിലവിലെ ജേതാക്കളായ എറണാകുളത്തെ അവസാനദിനമാണ് പാലക്കാട് മറികടന്നത്. 255 പോയന്‍റുമായാണ് 2012നുശേഷം പാലക്കാട് കിരീടം തിരിച്ചുപിടിച്ചത്. 28 സ്വര്‍ണവും 25 വെള്ളിയും 21 വെങ്കലവും സ്വന്തമാക്കിയാണ് പാലക്കാട് കുതിച്ചത്. 24 സ്വര്‍ണവും 31 വെള്ളിയും 20 വെങ്കലവുമടക്കം 247 പോയന്‍റുമായി എറണാകുളം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

12 സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവുമടക്കം 101 പോയന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനം നിലനിര്‍ത്തി. സായി കേന്ദ്രത്തിലെ കുട്ടികളുടെ മികവില്‍ തിരുവനന്തപുരം ഏഴു സ്വര്‍ണമടക്കം 71 പോയന്‍റുമായി നാലാമതായി. ആതിഥേയരായ മലപ്പുറം ഏഴു സ്വര്‍ണമടക്കം 59 പോയന്‍റുമായി അഞ്ചാമതായി. സ്കൂളുകളില്‍ മാര്‍ബേസില്‍ ഹാട്രിക് കിരീടം നേടി. 14 സ്വര്‍ണവും 13 വെള്ളിയും എട്ടു വെങ്കലവുമടക്കം 117 പോയന്‍റുമായാണ് മാര്‍ബേസില്‍ കുതിച്ചത്. 15 സ്വര്‍ണവും ഏഴു വെള്ളിയും ആറു വെങ്കലവുമടക്കം 102 പോയന്‍റ് നേടിയ പാലക്കാട് കല്ലടി സ്കൂള്‍ രണ്ടാമതായി. നാലു സ്വര്‍ണവും എട്ടു വെള്ളിയും ആറു വെങ്കലവുമടക്കം 50 പോയന്‍റ് നേടിയ കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂള്‍ നാലാം സ്ഥാനത്തായി.
അവസാനദിനമായ ചൊവ്വാഴ്ച മൂന്ന് റെക്കോഡുകള്‍ പിറന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ പറളി എച്ച്.എസ്.എസിലെ എം. ശ്രീവിശ്വ, ഹൈജംപില്‍ കല്ലടി സ്കൂളിന്‍െറ എം. ജിഷ്ണ, സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമറില്‍ പറളിയുടെ വി.എസ്. സുധീഷ് എന്നിവരാണ് റെക്കോഡ് സ്ഥാപിച്ചത്. നാലു ദിനങ്ങളിലായി നടന്ന മീറ്റില്‍ ആകെ 16 റെക്കോഡുകള്‍ പിറന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top