Flash News

സാഹിത്യനിരൂപകന്‍ ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് (47) അന്തരിച്ചു

December 9, 2016

pradeepan-pambirikkunnu-deathകോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സാഹിത്യനിരൂപകന്‍ ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് (47) അന്തരിച്ചു. ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഡിസംബര്‍ ഒന്നിന് വെള്ളിപറമ്പില്‍ നടന്നുപോകവേ ബൈക്കിടിച്ചാണ് പ്രദീപന് ഗുരുതര പരിക്കേറ്റത്. ശ്രീ ശങ്കരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റി കൊയിലാണ്ടി സെന്‍റര്‍ മലയാള വിഭാഗം മേധാവിയാണ്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എംഎ മലയാളത്തിന് ഒന്നാം റാങ്ക് നേടിയിരുന്നു. ദളിത് പഠനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരുന്നു പ്രദീപന്‍. ദളിത് പഠനത്തില്‍ തന്നെയായിരുന്നു ഡോക്ട്രേറ്റ് ലഭിച്ചതും.’ദളിത് പഠനം: സ്വത്വം സംസ്‌കാരം സാഹിത്യം, ദളിത് സൗന്ദര്യശാസ്ത്രം, ഏകജീവിതാനശ്വര ഗാനം: ചലച്ചിത്ര ഗാനസംസ്‌കാര പഠനം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തുന്നല്‍ക്കാരന്‍, വയലും വീടും, ബ്രോക്കര്‍, ഉടല്‍ എന്നീ നാടകങ്ങളും പ്രദീപന്റെതാണ്. സുകുമാര്‍ അഴീക്കോട് എന്‍ഡോവ്‌മെന്റ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍.വി. സ്മാരക വൈജ്ഞാനിക അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

1969ല്‍ പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പാമ്പിരിക്കുന്നിലാണ് ജനനം. സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, സംഗീത നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. എരി എന്ന നോവല്‍ രചനക്കിടെയായിരുന്നു വിയോഗം. പിതാവ്: കേളുപ്പണിക്കര്‍. മാതാവ്: ചീരു. ഭാര്യ: ഡോ. സജിത കിഴിനിപ്പുറത്ത് (കൊടുവള്ളി ഗവ. കോളജ് അധ്യാപിക). മക്കള്‍: ശ്രാവണ്‍ മാനസ്, ധ്യാന്‍ മാനസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top