Flash News
പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!   ****    കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി   ****    കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി   ****    ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്   ****    ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍   ****   

മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍

December 10, 2016

WWW.OKGOT.COM

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിന് ബഹുമാനസൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥാനം ആലങ്കാരികമാണെങ്കിലും അത് ലഭിക്കുമ്പോള്‍ കര്‍ശനമായ ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. അത് പാലിക്കുന്നതില്‍ മോഹന്‍ലാല്‍ വീഴ്ച്ചവരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.

2010 ഡിസംബര്‍ ഒന്ന് മുതല്‍ 2011 ജനുവരി 15വരെ നടന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റെ പരസ്യത്തില്‍ ലാല്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 1971ല്‍ നടന്ന യുദ്ധത്തില്‍ മരിച്ച സൈനികനായിട്ടായിരുന്നു മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. ഇത് സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കരസേനയുടെ മുന്‍ ബ്രിഗേഡിയര്‍ സിപി ജോഷി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രാലയത്തിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സൈനിക പദവിയെ ലാല്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗിച്ചതിന് തെളിവുണ്ട്. ഗ്രാന്റ് കേരള പരസ്യത്തില്‍ അഭിനയിച്ചതിന് 50 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ കൈപ്പറ്റിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ലഭിക്കാത്ത മെഡലുകള്‍ യൂണിഫോമില്‍ പ്രദര്‍ശിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ടെറിട്ടോറിയല്‍ ആര്‍മിയുടെ ലെഫ്റ്റനന്റ് കേണലിനും ഇത് ബാധകമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനക്കൊമ്പ് വിവാദത്തില്‍ ഉള്‍പ്പെട്ടതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

territorial-army-recruitement-and-notification-2014

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top