Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

കൊച്ചി മെട്രോയുടെ അവലോകന യോഗം ഇന്ന് കൊച്ചിയില്‍ നടക്കും

December 11, 2016

maxresdefaultകൊച്ചി: കൊച്ചി മെട്രോയുടെ നിര്‍ണായക അവലോകനയോഗം ഞായറാഴ്ച കൊച്ചിയില്‍ നടക്കും. അടുത്ത ഏപ്രിലില്‍ ട്രാക്കില്‍ കുതിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോ നിര്‍മാണം മന്ദഗതിയിലാണെന്ന പരാതികള്‍ക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് പദ്ധതി പുരോഗതി വിലയിരുത്തുന്നത്. മെട്രോക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച ധാരണപത്രവും ഒപ്പുവെക്കും.

ഉച്ചക്ക് 12ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഓഫിസിലാണ് യോഗം. മെട്രോയുടെ ആലുവ-പേട്ട റൂട്ടിലെ പുരോഗതിയാണ് വിലയിരുത്തുക. കാക്കനാട്ടേക്കുള്ള മെട്രോയുടെ അടുത്തഘട്ടം, ജലമെട്രോ പദ്ധതി, കെ.എം.ആര്‍.എല്‍ ഏറ്റെടുത്ത നഗരവത്കരണ പദ്ധതികള്‍, ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം ഉറപ്പാക്കല്‍ നിയമം, മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചട്ടം അംഗീകരിക്കല്‍ എന്നിവയും ചര്‍ച്ച ചെയ്യും.

കൊച്ചി മെട്രോ സ്റ്റേഷനുകളുടെ പരിപാലനം, കാന്റീന്‍ നടത്തിപ്പ്, പാര്‍ക്കിംഗ് നിയന്ത്രണം, യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍, ടിക്കറ്റ് വിതരണം എന്നിവയാണ് കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കുന്നത്.

കൊച്ചി മെട്രോ മഹാരാജാസ് വരെ വേണം: മുഖ്യമന്ത്രി

മഹാരാജാസ് വരെ പൂര്‍ത്തിയായിട്ട് കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതുമൂലം മെട്രോ സര്‍വ്വീസ് ആരംഭിക്കാന്‍ നിര്‍ദ്ദിഷ്ട സമയത്തേക്കാള്‍ മൂന്ന് മാസം കൂടുതല്‍ എടുത്താല്‍ കുഴപ്പമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നിര്‍ദ്ദേശത്തിന് എംഎല്‍എമാര്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

കൊച്ചിയില്‍ കെഎംആര്‍എല്‍ ആസ്ഥാനത്ത് നടന്ന മെട്രോ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം വെച്ചത്. എന്നാല്‍ ആദ്യഘട്ട സര്‍വ്വീസ് പാലാരിവട്ടം വരെ മതിയെന്നാണ് ഡിഎംആര്‍സിയുടെ നിലപാട്.

2017 ഏപ്രില്‍ മാസത്തില്‍ മെട്രോയുടെ ആദ്യസര്‍വ്വീസ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണോ അതോ മഹാരാജാസ് വരെയാണോ എന്ന കാര്യത്തില്‍ ആശയക്കുവപ്പം നിലനിന്നിരുന്നു.

പാലാരിവട്ടം സ്‌റ്റേഷന് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് അഭിപ്രായം. ഈ അഭിപ്രായം പരിഗണിച്ചാണ് മൂന്ന് മാസം വൈകിയാലും ആദ്യ സര്‍വ്വീസ് മഹാരാജാസ് വരെ വേണമെന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.

എന്നാല്‍ 10 കിലോമീറ്റര്‍ ലക്ഷ്യംവെച്ചാണ് മിക്ക മെട്രോകളും ആദ്യ സര്‍വ്വീസ് നടത്തുന്നതെന്നും ആദ്യ ഘട്ടത്തില്‍ കുറഞ്ഞ ദൂരം വെക്കുന്നത് പിന്നീടുള്ള നിര്‍മ്മാണങ്ങളില്‍ അപാകതകള്‍ പരിഹരിക്കാനാണെന്നും ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

ആലുവ മുതല്‍ പാലാരിവട്ടം വരെ 12 കിലോമീറ്റര്‍ ആണ് ദൂരം. മഹാരാജാസ് വരെ നീട്ടുമ്പോള്‍ 20 കിലോമീറ്ററിലധികം വരും ഇ.ശ്രീധരന്‍ വ്യക്തമാക്കി. അങ്ങിനെയെങ്കില്‍ പാലാരിവട്ടം സ്റ്റേഷന്‍ഇതേത്തുടര്‍ന്ന് പാലാരിവട്ടം വരെയാണ് ആദ്യഘട്ടമെങ്കില്‍ ഇവിടത്തെ സ്‌റ്റേഷന്‍ കൂടുതല്‍ വിപുലപ്പെടുത്തതിനെ കുറിച്ച് ആലോചിക്കാമെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടു വെച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top