Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്, തീരത്ത് അതീവ ജാഗ്രത, നാല് ജില്ലകളില്‍ അവധി

December 11, 2016

chennai-cyclone_2ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തത്തെുടര്‍ന്ന് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള വര്‍ധ ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് തമിഴ്നാട് , ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍. ശക്തമായ കാറ്റും ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ തീരത്ത് നിന്ന് 660 കിലോമീറ്റര്‍ കിഴക്കായി ബംഗാള്‍ ഉള്‍ക്കടലിലാണ് അതീവ ശക്തിയുള്ള ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ 80 -90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശുമെന്ന മുന്നറിയിപ്പുണ്ട്.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍,വില്ലുപുരം ജില്ലകളില്‍ തിങ്കളാഴ്ച തമിഴ്നാട് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പ്രകാശം ജില്ലയിലെ ഓംഗോളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആന്ധ്രയും അവധി നല്‍കി. അണ്ണാ സര്‍വകലാശാല എല്ലാ പരീക്ഷകളും നീട്ടിവെച്ചു. തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കി. വേണ്ടി വന്നാല്‍ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും.

മത്സ്യ ബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ തുറമുഖങ്ങള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെുടവിച്ചത്. ഈ മേഖലയില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ നങ്കൂരമിടാന്‍ അടിയന്തിര സന്ദേശം നല്‍കി. ഏതു സാഹചര്യവും നേരിടാന്‍ യുദ്ധകപ്പലുകള്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് നേവി അറിയിച്ചു. ആവശ്യം വന്നാല്‍ മറ്റ് കപ്പലുകളും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. വ്യോമസേനയും തീര സംരക്ഷണ സേനയും പൊലീസിനും മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയുടെ നിരവധി യൂണിറ്റുകളും വിവിധ മേഖലകളില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top