Flash News

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് ഇന്ന് ചുമതലയേല്‍ക്കും

December 12, 2016

800x480_image58740043ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ഒമ്പതാമത് സെക്രട്ടറി ജനറലായി അന്‍േറാണിയോ ഗുട്ടെറസ് ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് നടക്കുന്ന അംഗരാജ്യങ്ങളുടെ പ്രത്യേക പ്‌ളീനറി യോഗത്തില്‍ പൊതുസഭയുടെ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ ഗുട്ടെറസിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം നിയുക്ത സെക്രട്ടറി ജനറല്‍ സഭയെ അഭിസംബോധന ചെയ്യും. പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവും കൂടിയാണ് ഗുട്ടറസ്.

നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ കാലാവധി ഡിസംബര്‍ 31നാണ് അവസാനിക്കുക. അഞ്ച് വര്‍ഷമാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ കാലാവധി.

ഒക്ടോബറില്‍ 15 അംഗ രക്ഷസമിതി അംഗീകരിച്ചതോടെയാണ് പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രിയായ ഗുട്ടെറസിന്റെ നിയമനത്തിന് പൊതുസഭ അംഗീകാരം നല്‍കിയത്. 1995മുതല്‍ 2002വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു. 67കാരനായ ഗുട്ടെറസിന് പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

സ്ലോവേനിയയുടെ മുന്‍ പ്രസിഡന്റ് ഡാനിലോ ടുര്‍ക്കി, ബള്‍ഗേറിയയുടെ ഐറിനാ ബെക്കോവ, മാസിഡോണിയയുടെ മുന്‍ വിദേശമന്ത്രി സ്റിജാന്‍ കെരിം, മുന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, സ്ലോവാക് വിദേശമന്ത്രി മിറോസ്ലാവ് ലജാക്, അര്‍ജന്റിനയുടെ വിദേശമന്ത്രി സുസന്ന മല്‍ക്കോറ എന്നിവരുള്‍പ്പെടെ പതിനൊന്നു പേരായിരുന്നു സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ ആറു പേര്‍ വനിതകളായിരുന്നു. ഐക്യരാഷ്ട്രസഭയുടെ തലപ്പത്ത് ഒരു വനിതയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഗുട്ടെറസ് വിജയം സ്വന്തമാക്കുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top