Flash News

ഒരു ലക്ഷം കോടി നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തില്ല

December 12, 2016

stock-footage-billion-rupeeന്യൂഡല്‍ഹി: അസാധുവാക്കിയ 15.5 ലക്ഷം കോടി നോട്ടുകളില്‍ 13 ലക്ഷം കോടിയും ബാങ്കുകളില്‍ തിരിച്ചെത്തി. ബാക്കി വരുന്നതില്‍ ഒന്നര ലക്ഷം കോടിയോളം ഇനിയുള്ള ദിവസങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എ ന്നാല്‍, ഒരു ലക്ഷം കോടി നോട്ടുകള്‍ ബാങ്കില്‍ തിരിച്ചത്തെില്ല. തുടക്കത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചത് നാലു ലക്ഷം കോടി വരെ തിരിച്ചെത്തില്ലെന്നാണ്. ഉദ്ദേശിച്ചത്ര കള്ളപ്പണം കറന്‍സിയായി സൂക്ഷിച്ചിട്ടില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.

ആകെ കറന്‍സി നോട്ടുകള്‍ 17.50 ലക്ഷം കോടിയാണ്. നവംബര്‍ എട്ടിന് പിന്‍വലിച്ചത് 15.5 ലക്ഷം കോടിയോളം വരുന്ന 500 രൂപ, 1000 രൂപ നോട്ടുകള്‍. ഡിസംബര്‍ 10 വരെയുള്ള കണക്കു പ്രകാരം പുതുതായി അച്ചടിച്ച് ഇറക്കിയത് അഞ്ചു ലക്ഷം കോടിയുടെ നോട്ടുകള്‍. ഡിസംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കാവുന്നത് പരമാവധി മൂന്നു ലക്ഷം കോടി നോട്ടുകള്‍. നോട്ട് അടിക്കാന്‍ നടപ്പുവര്‍ഷത്തേക്ക് 8,000 ടണ്‍ പ്രത്യേക കടലാസ് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് ധനമന്ത്രാലയം.

പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ എല്ലായിനം കറന്‍സി നോട്ടുകളും കൂടി 10 ലക്ഷം കോടിയോളം വിനിമയത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പിന്‍വലിച്ച മുഴുവന്‍ നോട്ടുകള്‍ക്കും പകരം നോട്ട് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍ പിന്‍വലിച്ചതിന്‍െറ മൂന്നിലൊന്നു കറന്‍സി നോട്ടുകളുടെ കുറവ് വിനിമയത്തില്‍ ഉണ്ടാകും. അഞ്ചു ലക്ഷം കോടി വരുന്ന ഈ കറന്‍സിയെ ഡിജിറ്റല്‍ പേമെന്‍റ് മാര്‍ഗത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top