Flash News

ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു

December 12, 2016

unന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു. പ്ലീനറിയോഗത്തില്‍ യുഎന്‍ പൊതുസഭ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.

നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ കാലാവധി ഡിസംബര്‍ 31നാണ് അവസാനിക്കുക. അഞ്ച് വര്‍ഷമാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ കാലാവധി.

ഒക്ടോബറില്‍ 15 അംഗ രക്ഷസമിതി അംഗീകരിച്ചതോടെയാണ് പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രിയായ ഗുട്ടെറസിന്റെ നിയമനത്തിന് പൊതുസഭ അംഗീകാരം നല്‍കിയത്. 1995മുതല്‍ 2002വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു. 67കാരനായ ഗുട്ടെറസിന് പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top