Flash News

സിറിയന്‍ സൈന്യം ആലപ്പോയിലെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയുമടക്കം കൊന്നുതള്ളുകയാണെന്ന് യു.എന്‍.

December 13, 2016

161213124040-16-battle-for-aleppo-exlarge-169ആലപ്പോയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം അന്തിമഘട്ടത്തിലാണ്. ആലപ്പോയിലെ 90 ശതമാനവും കൈയടക്കി മുന്നേറുന്ന സൈന്യം സാധാരണക്കാര്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ രംഗത്ത്. സിറിയന്‍ സൈന്യം ആലപ്പോയിലെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയുമടക്കം കൊന്നുതള്ളുകയാണെന്ന് യുഎന്‍ പറഞ്ഞു.

82 സാധാരണക്കാര്‍ ഓണ്‍ ദ സ്‌പോട്ടില്‍ വെടിയേറ്റുവീണതിന്റെ തെളിവുകള്‍ യുഎന്‍ മനുഷ്യാവകാശ സംഘടന ഓഫീസ് പുറത്തുവിട്ടു. ആലപ്പോയില്‍ മനുഷ്യത്വം പൂര്‍ണമായി നശിച്ചുവെന്ന് യുഎന്‍ വക്താവ് പറഞ്ഞു. നാലുവര്‍ഷത്തോളം വിമതരുടെ അധീനതയിലായിരുന്ന കിഴക്കന്‍ ആലപ്പോയിലെ ഭൂരിഭാഗം പ്രദേശങ്ങളും റഷ്യന്‍ സഹായത്തോടെ മുന്നേറുന്ന സിറിയന്‍ സൈന്യം പിടച്ചടക്കിക്കഴിഞ്ഞു. വിമതരുടെ കൈവശമുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും സാധാരണക്കാരായ ആയിരക്കണക്കിന് പേരാണ് കുടുങ്ങിക്കിടക്കുന്നത്. സൈന്യത്തിന്റെ ആക്രമണങ്ങളും ബോംബാക്രമണങ്ങളുമാണ് ഇവര്‍ക്ക് നേരിടേണ്ടിവരുന്നത്.

161213141312-02-aleppo-civilians-1213-exlarge-169ഐക്യരാഷ്ട്ര സംഘടനയും റെഡ്‌ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയും ബോംബാക്രമണം നിര്‍ത്തിവെച്ച് സാധാരണക്കാരെ സുരക്ഷിതമായി രക്ഷപ്പെടാന്‍ അനുവദിക്കണമെന്ന് സിറിയയോടും റഷ്യയോടും ആവശ്യപ്പെട്ടിരുന്നു.

ജനീവയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ യുഎന്‍ മനുഷ്യാവകാശ സംഘടന വക്താവായ റുപര്‍ട്ട് കോവില്ലി സിറിയയില്‍ നടക്കുന്ന ക്രൂരതയുടെ തെളിവുകള്‍ നിരത്തി. 11 സ്ത്രീകളും 13 കുട്ടികളുമടക്കം 82 സാധാരണക്കാരെയാണ് സൈന്യം വെടിവെച്ചുകൊന്നതെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് തെരുവില്‍ നിരവധിപേരുടെ മൃതദേഹങ്ങള്‍ കിടക്കുകയാണെന്ന് അസ്വസ്ഥമാക്കുന്ന റിപ്പോര്‍ട്ടും തങ്ങള്‍ക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കനത്ത ബോംബാക്രമണം നടക്കുന്നതുകൊണ്ടും വെടിയേറ്റു വീഴുമെന്ന ഭയത്താലും ആളുകള്‍ക്ക് രക്ഷപ്പെടാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ ആലപ്പോയിലെ 98 ശതമാനം പ്രദേശങ്ങളും സിറിയന്‍ തിരിച്ചുപിടിച്ചുവെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു.

161213121611-01-aleppo-civilians-1213-exlarge-169

Video:


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top