Flash News

പി. ജയരാജന് ബിനോയ് വിശ്വത്തിന്‍െറ ചുട്ട മറുപടി

December 13, 2016

vishwamകൊച്ചി: മാവോവാദികളെ പിന്തുണക്കുന്നവര്‍ ആകാശത്ത് ജീവിക്കുന്ന സ്വപ്ന ജീവികളാണെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ പ്രസ്താവനക്ക് സി.പി.ഐ ദേശീയ സമിതിയംഗം ബിനോയ് വിശ്വത്തിന്‍െറ ചുട്ട മറുപടി.

വിയോജിപ്പുള്ളവരെ വെടിവച്ചു വീഴ്ത്തുന്നതിനോട് കമ്മ്യൂണിസ്റ്റുകാര്‍ക്കു യോജിക്കാനാവില്ലെന്നും അതുകൊണ്ട് ഞങ്ങള്‍ സ്വപ്നജീവികളാകുമെങ്കില്‍ ആ സ്വപ്നത്തെ ഞങ്ങള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തു പിടിക്കുമെന്നും ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സി പി ഐ ക്കുള്ള വിയോജിപ്പ് എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. വഴിതെറ്റി പോയ സഖാക്കളായാണ് അവരെ സി പി ഐ കാണുന്നത്. തോക്കിന്‍ കുഴലല്ല; മര്‍ദ്ദിതരായ മനുഷ്യരുടെ സംഘടിത പ്രസ്ഥാനമാണ് പരിവര്‍ത്തനത്തിന്‍െറ മാര്‍ഗമെന്ന് സി പി ഐ എന്നും പറഞ്ഞു പോന്നു. വഴിതെറ്റി പോയവരെ വര്‍ഗശത്രുക്കളായി സി.പി.ഐ ഒരിക്കലും കണ്ടിട്ടില്ല. അവരുടെ നയങ്ങള്‍ തിരുത്തേണ്ടതു തന്നെയാണ്. അതിന് ആശയപരമായ പോരാട്ടമാണ് ഉചിതമായ വഴിയെന്ന് സി.പി.ഐ വിശ്വസിക്കുന്നു.

ചൂവപ്പ് ഭീകരത എന്ന വലതുപക്ഷ പ്രചാരവേലയോട് വര്‍ഗപരമായി തന്നെ വിയോജിക്കുന്നു. ഇത്തരം ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് മേധാവികളുടെ കണ്ടത്തെലുകള്‍ വെള്ളം തൊടാതെ വിഴുങ്ങേണ്ടവരല്ല ഇടതുപക്ഷക്കാര്‍. ഇവിടത്തെ പോലീസ് മധ്യപ്രദേശിലെയോ, ഛത്തിസ്ഗഢിലെയോ പോലെയാകരുത്. ഇടതുപക്ഷവും വലതുപക്ഷവും ഒരു പോലെയാണെന്ന ദുഷ്പ്രചാരണത്തിന്‍െറ മുനയൊടിക്കാന്‍ കഴിയണം. അതിനു പ്രാപ്തിയുള്ള നേതാവാണ് ഭരണത്തെ നയിക്കുന്നതെന്ന് സി.പി.ഐ വിശ്വസിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top