Flash News

പി.സി. വര്‍ഗീസ് (ജോയിക്കുട്ടി) ന്യൂയോര്‍ക്കില്‍ നിര്യാതനായി

December 14, 2016

obit_pcvarghee_picന്യൂയോര്‍ക്ക്: അയിരൂര്‍ പേരങ്ങാട്ട് മലയില്‍ സൈമണ്‍ വര്‍ഗീസിന്റേയും അന്നമ്മ ഗീവര്‍ഗിസിന്റേയും ഏക മകന്‍ പഴമണ്ണില്‍ ചാക്കോ വര്‍ഗീസ് (80) ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റില്‍ ഡിസംബര്‍ 13-ന് നിര്യാതനായി. അമ്മിണി വര്‍ഗീസ് ആണ് ഭാര്യ.

മക്കള്‍: ജോളി, സണ്ണി, സൈമണ്‍. മരുമക്കള്‍: ബോബി ഐസക്ക്, റേച്ചല്‍, റൂബി. പേരക്കുട്ടികള്‍: ജയ, ജയ്‌സണ്‍, ഗബ്രിയേല, ഏരിയേല, ഡാനിയേല, ആഷ്‌ലി.

പരേതന്‍ സെന്റ് ബസേലിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എല്‍മോണ്ടിലെ സ്ഥാപാകാംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു.

1985-ല്‍ ഭോപ്പാലില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ പി.സി. വര്‍ഗീസ്, 2001 -ല്‍ ന്യൂയോര്‍ക്ക് ട്രാന്‍സിറ്റില്‍ നിന്നും റിട്ടയര്‍ ചെയ്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പൊതുദര്‍ശനം ഡിസംബര്‍ 15-നു വ്യാഴാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapels, 2175 Jericho Turnpike, Garden city Park, NY 11040 ). സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 16-ന് വെളളിയാഴ്ച രാവിലെ 9 മണിക്ക് ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 10.30-നു ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (All Saints Cemetry, 855 Middle Nech Road, Great Neck, NY 11024) സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 718 666 5243, 646 641 9372.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top