Flash News

ജയലളിത സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിച്ച ഏഴുലക്ഷം രൂപയുടെ രേഖകളില്‍ നോമിനിയായി നിര്‍ദേശിച്ചത് ശശികലയെ

December 17, 2016

21jaya7ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിച്ച ഏഴുലക്ഷം രൂപയുടെ രേഖകളില്‍ നോമിനിയായി ശശികലയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ജയലളിതയുടെ വിരലടയാളം ഉള്‍പ്പെട്ട രേഖ അണ്ണാഡി.എം.കെ വക്താവ് സി. പൊന്നയ്യനാണ് പുറത്തുവിട്ടത്. ജയലളിതയുടെ സ്വത്തിന്‍െറ മാത്രമല്ല, പാര്‍ട്ടിയിലെയും പിന്‍ഗാമി ശശികലയാണെന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

ശശികല അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ചെന്നൈ: അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികല അധികാരമേല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ അംഗം ശശികലാ പുഷ്പ നല്‍കിയ ഹരജിയില്‍ വിശദീകരണം തേടി അണ്ണാഡി.എം.കെക്ക് ഹൈകോടതി നോട്ടീസ് അയക്കും.

പ്രാഥമികാംഗത്വം അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കാത്ത ശശികലയെ സ്ഥാനമേല്‍ക്കുന്നതില്‍നിന്ന് തടയണമെന്നാണ് ആവശ്യം. അണ്ണാഡി.എം.കെക്കുള്ള ആയിരം കോടി രൂപയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നത് തടയണമെന്നും ഹരജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സ്വത്തില്‍ അവകാശവാദവുമായി ജയലളിതയുടെ അടുത്ത ബന്ധുക്കള്‍ കേസുകളുമായി രംഗത്തുവരാന്‍ സാധ്യതയുണ്ട്.

അതേസമയം അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ താന്‍ പുനര്‍ജനിച്ചു എന്ന പേരില്‍ നവംബര്‍ 13ന് ഇറക്കിയ പത്രക്കുറിപ്പിലെ ജയലളിതയുടെ ഒപ്പ് വ്യാജമായിരുന്നെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റി. ജയലളിതയുടെ പേരിലിറങ്ങിയ പ്രസ്താവനകള്‍ വ്യാജമായി തയാറാക്കിയതാണെന്ന് ഹരജിയില്‍ ബോധിപ്പിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top